കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ അക്രമാസക്തമായേയ്ക്കും

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍ എസ് എസ്സും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

ഹര്‍ത്താലില്‍ വ്യാപക അക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് എല്ലാ എസ് പിമാര്‍ക്കും ആഭ്യന്തരവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ തുടങ്ങി മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

hartal

വയനാട്ടില്‍ സര്‍വീസ് നടത്തിയ കെ എസ് ആര്‍ ടി സി ബസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. കോഴിക്കോട് നിന്നും സല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. യാത്രക്കാരെ ഇറക്കിയതിന് ശേഷം ഹര്‍ത്താല്‍ അനുകൂലികള്‍ ബസിന് കല്ലെറിയുകയായിരുന്നു.

കൊച്ചി സൗത്ത് റെയില്‍വെസ്‌റ്റേഷനില്‍ ഓട്ടോറിക്ഷയ്ക്ക് നേരയും കാക്കനാട് കെ എസ് ആര്‍ ടി സി ബസിന് നേരെയും കല്ലേറുണ്ടായി. തലസ്ഥാനത്ത് തിരുവനന്തപുരം- തമിഴ്‌നാട് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.

കോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പായി തന്നെ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. പൊലീസ് സംരക്ഷണം നല്‍കുകയാണെങ്കില്‍ സര്‍വീസ് നടത്താമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തു പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇന്നു (02-09-2014) നടത്താനിരുന്ന പ്ലസ്ടു വരെയുള്ള മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. എസ് എസ് എല്‍ സി തുല്യതാ പരീക്ഷകളും മാറ്റിവച്ചു.

അതേ സമയം കൊല്ലപ്പെട്ട ആര്‍ എസ് എസ് നേതാവ് മനോജിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ച ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ സംസ്‌കരിക്കും.

English summary
Hartal in Kerala today; holiday for edn institutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X