കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ പ്രമുഖ മുസ്ലീം ലീഗ് നേതാക്കള്‍ സിപിഎമ്മിലേക്ക്?; പാര്‍ട്ടിയില്‍ പൊട്ടിത്തെറി

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: യുവനേതാക്കള്‍ സിപിഎമ്മിലേക്ക് പോയ കണ്ണൂര്‍ മുസ്ലീം ലീഗ് വീണ്ടും പൊട്ടിത്തെറിയുടെ വക്കില്‍. വഖഫ് സ്വത്ത് തിരിമറി നടത്തിയ കേസില്‍ അറസ്റ്റിലായ കെ പി താഹിറിനെ ജില്ലാ സെക്രട്ടറിയാക്കിയതിനെതിരെയാണ് ലീഗില്‍ കടുത്ത ഭിന്നത ഉയര്‍ന്നത്. ഇതേതുടര്‍ന്ന് പ്രമുഖരായ ചില നേതാക്കള്‍ സിപിഎമ്മിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞദിവസം നടന്ന മുസ്ലിംലീഗ് യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. നവനീതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വരണാധികാരിയും സംസ്ഥാന സെക്രട്ടറിയുമായ എംസി മായിന്‍ഹാജിയെ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു. മുഖത്തടിയേറ്റ മായിന്‍ഹാജിയെ മറ്റ് നേതാക്കള്‍ ഇടപെട്ട് കാറില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

muslim

സീനിയര്‍ വൈസ് പ്രസിഡന്റായി അഡ്വ. ടിപിവി കാസിമിനെയും സെക്രട്ടറിമാരായി കെപി താഹിര്‍, എംപിഎ. റഹീം എന്നിവരുടെ പേരുള്‍പ്പെടുത്തിയുള്ള ലിസ്റ്റ് മായിന്‍ ഹാജി പ്രഖ്യാപിച്ചതാണ് വിവാദത്തിനിടയാക്കിയത്. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ ഘടകത്തില്‍ വലിയ പൊട്ടിത്തെറിയാണ് രൂപം കൊള്ളുന്നതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ താഹിറിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഒരുസംഘം നേതാക്കള്‍ സിപിഎമ്മിലേക്ക് പോയത്. ഇവരുടെ ചുവടുപിടിച്ച് മറ്റു നേതാക്കളും പാര്‍ട്ടിവിട്ടാല്‍ മുസ്ലീം ലീഗിന് വലിയ തിരിച്ചടിയാകും അത്. സംസ്ഥാന നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും താഹിറിനെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്നാണ് വിമത വിഭാഗത്തിന്റെ തീരുമാനം.

സൗദിയില്‍ സ്വദേശി ഭീകരനെ വെടിവച്ചുകൊന്നതായി സുരക്ഷാ സേനസൗദിയില്‍ സ്വദേശി ഭീകരനെ വെടിവച്ചുകൊന്നതായി സുരക്ഷാ സേന

English summary
kannur muslim league leaders likely to join cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X