Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ കെടി ജലീലായി മൂസാൻകുട്ടി! ലീഗിൽ കൂട്ടരാജി, മുൻ യൂത്ത് ലീഗ് പ്രസിഡന്റടക്കം സിപിഎമ്മിലേക്ക്

ലീഗിൽ നിന്ന് വന്നവർക്ക് ജൂലായ് 27ന് കണ്ണൂർ സ്റ്റേഡിയം കോർണറിലും 29ന് നടുവിലും സ്വീകരണം നൽകുമെന്ന് സിപിഐഎം അറിയിച്ചു.

കണ്ണൂർ: ജില്ലയിലെ മുസ്ലീംലീഗിൽ കൂട്ടരാജി. യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ് മൂസാൻകുട്ടി നടുവിലടക്കമുള്ള 52 ലീഗ് പ്രവർത്തകരാണ് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഞായറാഴ്ച വൈകീട്ട് മൂസാൻകുട്ടി നടുവിലടക്കമുള്ള ലീഗ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ചത്.

ജില്ലയിൽ മുസ്ലീം ലീഗിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ നടപടിയെടുക്കാത്തതിലും, സംഘപരിവാറിനെതിരെ ഉറച്ച നിലപാടെടുക്കാത്ത കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിലും പ്രതിഷേധിച്ചാണ് മൂസാൻകുട്ടി അടക്കമുള്ള പ്രവർത്തകർ ലീഗിൽ നിന്നും രാജിവെച്ചത്. ലീഗിൽ നിന്ന് വന്നവർക്ക് ജൂലായ് 27ന് കണ്ണൂർ സ്റ്റേഡിയം കോർണറിലും 29ന് നടുവിലും സ്വീകരണം നൽകുമെന്ന് സിപിഐഎം അറിയിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും ലീഗ് വിട്ടുവന്നവരെ പാർട്ടിയിലേക്ക് സ്വീകരിക്കുക.

കണ്ണൂരിലെ ലീഗിൽ കൂട്ടരാജി...

കണ്ണൂരിലെ ലീഗിൽ കൂട്ടരാജി...

പാർട്ടിയുടെ കണ്ണൂർ ഘടകത്തിലുണ്ടായ പൊട്ടിത്തെറിയും കൂട്ടരാജിയും മുസ്ലീംലീഗ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡന്റ് മൂസാൻകുട്ടി നടുവിലടക്കമുള്ള അമ്പതോളം ഭാരവാഹികളാണ് ലീഗ് വിട്ട് സിപിഎമ്മിൽ ചേരുന്നത്.

ലീഗിന്റെ അഴിമതി...

ലീഗിന്റെ അഴിമതി...

ലീഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പുറത്തിയിൽ പള്ളിയിലെ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചും, ലീഗിന് കീഴിലുള്ള സിഎച്ച്എം സ്കൂളിലെ കോടികളുടെ അഴിമതിയെക്കുറിച്ചും മൂസാൻകുട്ടി നടുവിലടക്കമുള്ളവർ നടപടി ആവശ്യപ്പെട്ടിരുന്നു.

മാലയിട്ട് സ്വീകരിച്ചു...

മാലയിട്ട് സ്വീകരിച്ചു...

പള്ളിയിലെ പണാപഹരണക്കേസിൽ പ്രതിയായ ലീഗ് നേതാവ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പച്ചമാലയിട്ടാണ് ലീഗ് ജില്ലാ നേതൃത്വം പ്രതിയെ സ്വീകരിച്ചത്.

മൂസാൻകുട്ടിയെ പുറത്താക്കി...

മൂസാൻകുട്ടിയെ പുറത്താക്കി...

ധനാപഹരണക്കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിച്ചതിനെതിരെ മൂസാൻകുട്ടി നവമാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. മൂസാൻകുട്ടിയെ പിന്തുണച്ച് നിരവധി യുവ പാർട്ടി പ്രവർത്തകരും രംഗത്തെതി. ഇതിനെ തുടർന്ന് ലീഗ് ജില്ലാ നേതൃത്വം മൂസാൻകുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

മൂസാൻകുട്ടി മാത്രമല്ല...

മൂസാൻകുട്ടി മാത്രമല്ല...

അഴിമതിക്കാരെ സംരക്ഷിക്കുന്ന പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് മൂസാൻകുട്ടി അടക്കമുള്ള ലീഗ് പ്രവർത്തകർ പാർട്ടി വിടാൻ തീരുമാനിച്ചത്. യൂത്ത്‌ലീഗ് വിളക്കന്നൂര്‍ ശാഖാ പ്രസിഡന്റ് ജമാല്‍ പള്ളക്കല്‍, സെക്രട്ടറി കെഎച്ച് റാഷിദ്, ജോയിന്റ് സെക്രട്ടറി കെ നജ്മല്‍, നടുവില്‍ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുള്‍ റസാഖ്, വൈസ് പ്രസിഡന്റ് മിഥിരാജ്, ജോയിന്റ് സെക്രട്ടറി പിഎ റാഷിദ് എന്നിവരും പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടുണ്ട്.

കോൺഗ്രസ് പ്രവർത്തകരും...

കോൺഗ്രസ് പ്രവർത്തകരും...

ജില്ലയിലെ ലീഗ് പ്രവർത്തകർക്ക് പുറമേ കോൺഗ്രസ് പ്രവർത്തകരും സിപിഎമ്മിലേക്ക് വരുന്നുണ്ട്. കോണ്‍ഗ്രസ് ന്യൂനപക്ഷസെല്‍ നേതാക്കളായ ഒവി ജാഫര്‍, പികെ മൊയ്തീന്‍കുട്ടി, നസീര്‍ കല്ലത്ത്, കര്‍ഷക കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് കെജെ ജോസഫ് തുടങ്ങിവരാണ് സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

അഴീക്കോടൻ മന്ദിരത്തിൽ...

അഴീക്കോടൻ മന്ദിരത്തിൽ...

ലീഗിൽ നിന്നും രാജിവെച്ച ഭാരവാഹികൾ കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിലെത്തി നേതാക്കളെ കണ്ടിരുന്നു. ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള നേതാക്കളുമായാണ് ലീഗ് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയത്.

വിപുലമായ സ്വീകരണ പരിപാടികൾ...

വിപുലമായ സ്വീകരണ പരിപാടികൾ...

ലീഗിൽ നിന്നും രാജിവെച്ച് സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചവർക്ക് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി വിപുലമായ സ്വീകരണം നൽകും. ജൂലായ് 27ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സ്വീകരണ യോഗം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+