നടാൽ പാലം അപകടാവസ്ഥയിൽ: പുനർനിർമ്മിക്കണമെന്ന ജനങ്ങളുടെ മുറവിളി കേൾക്കാതെ അധികൃതർ
തലശേരി: അര നൂറ്റാണ്ടു പിന്നിടുന്ന നടാൽ മരപ്പാലം അപകടാവസ്ഥയിലായിട്ടും തിരഞ്ഞുനോക്കാതെ അധികൃതർ. നിരവധി പരാതി നൽകിയെങ്കിലും വിഷയത്തിൽ നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
കണ്ണൂർ കോർപറേഷനിലെ ഏഴര വാർഡിലാണ് കുറ്റിക്കകം തെരുവെന്ന പ്രദേശത്തെ ന ടാൽ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന പാലം സ്ഥിതി ചെയ്യുന്നത്. സാധാരണക്കാരായ നാട്ടുകാർ ഈ പാലത്തെ ആശ്രയിച്ചാണ് തലശേരിയിലും കണ്ണൂരിലുമൊക്കെ പോയിരുന്നത്.മഴക്കാലത്ത് നടാൽപുഴ കലി തുള്ളി ഒഴുകുമ്പോൾ നാട്ടുകാരുടെ നെഞ്ചിലും ഭീതിയുടെ ഉരുൾപൊട്ടും. വർഷങ്ങൾക്കു മുൻപ് പുഴ മുറിച്ചുകടക്കവെ കാൽ വഴുതി പ്രദേശവാസിയായ ഒരു കുട്ടി മരിച്ചത് ഇന്നും നടുക്കുന്ന ഓർമ്മയാണെന്ന് പ്രദേശവാസികളിലൊരാളായ തെക്കൻ ദിനേശൻ പറയുന്നു

കുട്ടി മരിച്ചപ്പോഴാണ് അരനൂറ്റാണ്ടിന് മുൻപ് അന്ന് പഴയപാലം പുതുക്കിപ്പണിതത്.ഇപ്പോൾ പാലം വീണ്ടും അതേ അവസ്ഥയായിരിക്കുകയാണ്.വീണ്ടുമൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ അധികൃതർ പാലം പുതുക്കിപ്പണിയണമെന്നും ദിനേശൻ പറഞ്ഞു. പലകൾ ഇളകിയ കൈവരികൾ തകർന്ന ഈ പാലത്തിലൂടെ കുട്ടികളും സ്ത്രീകളും വയോധികരുമടക്കം നൂറുകണക്കിനാളുകളാണ് കടന്നു പോകുന്നത്.
Recommended Video
കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും ജീവൻ പേടിച്ചു വളഞ്ഞു ചുറ്റിയാണ് പലരും സഞ്ചരിച്ചത് 'ഒ.കെ യു.പി സ്കൂൾ, കുറ്റിക്കകം എൽ.പി സ്കൂൾ എന്നീ രണ്ടു സ്കുളുകൾ ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. പുഴയ്ക്കു കുറുകെ പാലം നിർമ്മിക്കാൻ വർഷങ്ങളായി ബഡ്ജറ്റിൽ തുക നീക്കിവയ്ക്കാറുണ്ടെങ്കിലും ഒന്നും സംഭവിക്കാറില്ല.നേരത്തെ എടക്കാട് പഞ്ചായത്തിലായിരുന്ന ഏഴര ഇപ്പോൾ കണ്ണുർ കോർപറേഷനിലാണ്. പഞ്ചായത്ത് മാറി കോർപറേഷനായിട്ടും തങ്ങൾക്ക് യാതൊരു ഗുണവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.കഴിഞ്ഞ തവണ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി പ്രതിനിധികരിക്കുന്ന കണ്ണുർ മണ്ഡലത്തിലാണ് നടാൽ പാലം' ഇത്തവണ വീണ്ടും ജയിച്ചിട്ടും എം.എൽ.എയും തിരിഞ്ഞ് നോ്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇപ്പോഴുള്ള നടാൽ പാലത്തിന് സമീപം വാഹന സൗകര്യമുള്ള പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നും ഇവർ പറയുന്നു












Click it and Unblock the Notifications