ആകെയുള്ള 2 ലക്ഷം സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി മാതൃക തീർത്ത ആ മനുഷ്യൻ ഇതാണ്
കണ്ണൂർ; മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് ആകെയുള്ള സമ്പാദ്യമായ 2 ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളിയെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബാങ്ക് ജീവനക്കാരനായിരുന്നു പേര് വെളിപ്പെടുത്ത ആ സുമനസിനെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.ഇപ്പോഴിതാ കേരളം തിരഞ്ഞ ആ വ്യക്തിയെ കണ്ടെത്തിയിരിക്കുകയാണ്.കണ്ണൂർ സ്വദേശിയായ ജനാർദനൻ ആണ് ആ 'കരുണയുടെ ആൾരൂപം'. എന്തുകൊണ്ടാണ് താൻ പണം നൽകിയതെന്ന് തുറന്ന് പറയുകയാണ് ജനാർദനൻ. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹത്തിൻറെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
Recommended Video
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

സംഭാവന നൽകിയത്
ഞാനൊരു ബീഡി തൊഴിലാളിയാണ്. 36 വർഷത്തോളം ദിനേശ് ബീഡിയിൽ ജോലി ചെയ്തതാണ്. ദിനേശിൽ നിന്ന് വിട്ടിട്ട് പത്ത് പന്ത്രണ്ട് വർഷമായി. ഇപ്പോൾ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നത്. ആഴ്ചയിൽ ഒരു മൂവായിരം ബീഡി തെരക്കും. ഒരു ആയിരം രൂപ കിട്ടും.എന്റെ ഭാര്യ കഴിഞ്ഞ വർഷമായിരുന്നു മരിച്ചത്. ഓളെ ഗ്രാറ്റിവിറ്റിയും ഞാൻ സമ്പാദിച്ച സമ്പാദിച്ച പൈസയും എല്ലാം ചേർത്താണ് അത്.

പിന്തുണ നൽകിയത്
മുഖ്യമന്ത്രി ഒരു വാക്ക് പറഞ്ഞിരുന്നു. വാക്‌സിൻ സൗജന്യമായി നൽകുമെന്ന്. കേന്ദ്രസർക്കാർ ഒരു വില നിശ്ചയിച്ചപ്പോൾ അത് നമ്മുടെ കേരളത്തിന് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ്.
ഇത് മുഖ്യമന്ത്രിയെ കുടുക്കുവാൻ വേണ്ടി ചെയ്തതാണെന്നാണ് തോന്നിത്. മുഖ്യമന്ത്രിയ്ക്ക് പിന്തുണ കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സംഭാവന കൊടുത്തത്.

യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ
സ്വന്തം ജീവിതത്തില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഇതൊന്നും പുറത്ത് പറയാതിരുന്നത്.
ഞാൻ യഥാർഥ കമ്മ്യൂണിസ്റ്റുകാരനാണ്. പക്ഷേ പൂർണമായും ആയോ എന്ന് ചോദിച്ചാൽ ആയിട്ടില്ല. കാരണം പാർട്ടിക്ക് വേണ്ടി ജീവൻ കൊടുക്കുന്നവരാണ് യഥാർഥ കമ്മ്യൂണിസ്റ്റുകാരൻ. എന്റെ ജീവിതത്തിൽ അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ പാർട്ടിക്ക് വേണ്ടി ഞാൻ എന്റെ ജീവൻ കൊടുക്കും.

സർക്കാർ ആശുപത്രിയിൽ
കേരളത്തിൽ കഴിവും സമ്പത്തുമുള്ള ജനങ്ങളാണ് ഉള്ളത്. ഇത് ഒരു നിസാര സംഗതിയാണ്. നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ വാക്‌സിന്റെ പ്രതിസന്ധി നമുക്ക് ഒരുമിച്ച് നേരിടാം.ഞാനൊരു വികലാംഗനാണ്. എന്റെ ഇടത്തെ ചെവിക്ക് കേൾവിശക്തിയില്ല. വലത്തെ ചെവി ഓപ്പറേഷൻ ചെയ്തിരിക്കുകയാണ്. കേരള സർക്കാരിന്റെ ചിലവിലായിരുന്നു ഓപ്പറേഷൻ ചെയ്തത്. ചെവി, തൊണ്ട, ഹെര്‍ണിയ എന്നിങ്ങനെ സര്‍ജറി ചെയ്തിട്ടുണ്ട്. രണ്ട് തവണ റ്റി.ബി വന്നിരുന്നു. ഈ സമയത്തെല്ലാം സർക്കാരിന്റെ ചികിത്സയാണ് ലഭിച്ചത്.

വിശാലമായി ചിന്തിക്കണം
ജില്ലാ ആശുപത്രി അധികൃതരോട് എനിക്ക് വലിയ കടപ്പാടും നന്ദിയുണ്ട്. അവരാണ് യഥാർത്ഥച്ചില് എന്റെ രക്ഷകർ. ഈ സംഭാവനയ്ക്കു പിന്നിൽ അതും ഒരു പ്രേരണയാണ്, ജനാർദ്ദനൻ പറഞ്ഞു. സ്വന്തം കാര്യം നോക്കാതെ ഇടുങ്ങിയ ചിന്താഗതി മാറ്റി എല്ലാവരും വിശാലമായി ഈ അവസരത്തിൽ ചിന്തിക്കണം എന്ന് മാത്രമാണ് തനിക്ക് പറയാൻ ഉള്ളതെന്നും ജനാർദ്ദനൻ പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍












Click it and Unblock the Notifications