വിവാദ ഉത്തരവ് പിൻവലിച്ച് കളക്ടർ മുട്ടുമടക്കി!! കണ്ണൂരിൽ നഴ്സിങ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു!!
നഴ്സസിങ് വിദ്യാർഥികളെ സ്വകാര്യ ആശ്പത്രികളിൽ ഡ്യൂട്ടിക്ക് നിയോഗിച്ച് നഴ്സുമാരുടെ സമരം നേരിടുന്നതിനാണ് കളക്ടർ ശ്രമിച്ചത്. ഇതോടെയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്.
കണ്ണൂർ: മൂന്നു ദിവസമായി നഴ്സിങ് വിദ്യാർഥികൾ കണ്ണൂരിൽ നടത്തി വരികയായിരുന്ന സമരം പിൻവലിച്ചു. നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ചു കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിക്കാൻ കളക്ടർ തയ്യാറായതോടെയാണ് വിദ്യാർഥിനികൾ സമരത്തിൽ നിന്ന് പിന്മാറിയത്. കളക്ടറുമായി നടത്തിയ ചർച്ചയിലാണ് സമരം നിർത്താൻ ധാരണയായത്. സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് കളക്ടർ ഉറപ്പ് നൽകി.
നഴ്സസിങ് വിദ്യാർഥികളെ സ്വകാര്യ ആശുപത്രികളിൽ ഡ്യൂട്ടിക്ക് നിയോഗിച്ച് നഴ്സുമാരുടെ സമരം നേരിടുന്നതിനാണ് കളക്ടർ ശ്രമിച്ചത്. ഇതോടെയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്. തിങ്കളാഴ്ച മുതലാണ് വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരം നടത്തിയത്.

ഉത്തരവ് പിൻവലിച്ചു
സ്വകാര്യ ആശുപത്രിയിലെ നഴ്സ്മാരുടെ സമരം നേരിടുന്നതിനാണ് കളക്ടർ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. നഴ്സിങ് വിദ്യാർഥികളെ ഉപയോഗിച്ച് നേരിടാനായിരുന്നു നീക്കം ഈ ഉത്തരവാണ് കളക്ടർ മരവിപ്പിച്ചത്.

നടപടി ഉണ്ടാകില്ല
വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് കളക്ടർ ഉത്തരവ് പിൻവലിച്ചത്. ഇതിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി.

പൂർണമായി നീക്കിയില്ല
അതേസമയം വിവാദ ഉത്തരവ് പൂർണമായി നീക്കിയിട്ടില്ല. അടിയന്തരഘട്ടങ്ങളിൽ വിദ്യാർഥികളെ അവർ പഠിക്കുന്ന കോളേജുകളിൽ നിയോഗിക്കാമെന്നാണ് കളക്ടർ പറയുന്നത്. ജോലിക്കായി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരം നേരിടാൻ വിദ്യാർഥികൾ
സ്വകാര്യ ആശുപത്രിയിൽ നഴ്സ്മാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കാനാണ് കളക്ടർ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയത്. നഴ്സ്മാർക്ക് പകരം ഡ്യൂട്ടിക്ക് വിദ്യാർഥികളെ വിന്യസിക്കാനായിരുന്നു പ്രിൻസിപ്പൽമാർക്ക് കളക്ടർ നൽകിയ നിർദേശം.

ശക്തമായ പ്രതിഷേധം
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തുകയായിരുന്നു. പഠിപ്പ് മുടക്കിയായിരുന്നു വിദ്യാർഥികളുടെ സമരം. തിങ്കളാഴ്ച മുതലായിരുന്നു സമരം ആരംഭിച്ചത്.

ഒറ്റപ്പെട്ട് കളക്ടർ
അതേസമയം തീരുമാനത്തിൽ കളക്ടർ ഒറ്റപ്പെട്ട് പോവുകയായിരുന്നു. ആരോഗ്യമന്ത്രി കെകെ ശൈലജ മാത്രമായിരുന്നു കളക്ടറെ പിന്തുണച്ചത്. നഴ്സിങ് മേഖലയിലെ സംഘടനകളും വിഎസ് അടക്കമുള്ള നേതാക്കളും കളക്ടർക്കെതിരെ രംഗത്തെത്തി. സിപിഎമ്മും കളക്ടർക്കെതിരെ തിരിഞ്ഞതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

കളക്ടറുടേത് വ്യാമോഹം
കണ്ണൂര്‍ ജില്ലാ കളക്ടറുടെ നടപടി അപലപനീയമാണെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനും ഇന്ന് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സമരം അട്ടിമറിക്കാമെന്നത് കളക്ടറുടെ വ്യാമോഹമാണെന്നും അദ്ദേഹം .

നഴ്സ്മാർക്ക് പിന്തുണ
സമരം അവസാനിപ്പിച്ചെങ്കിലും നഴ്സ്സുമാരുടെ സമരത്തെ പിന്തുണയ്ക്കുന്നതായി വിദ്യാർഥികൾ പറഞ്ഞു. നഴ്സ്മാരുടെ സമരം അവസാനിപ്പിക്കാൻ മുഖ്യമന്തി വ്യാഴാഴ്ച ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications