Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ മിശ്രവിവാഹത്തിന്റെ പേരില്‍ പൂരക്കളി പണിക്കര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അപരിഷ്‌കൃതം: എം.വി ജയരാജന്‍

കണ്ണൂര്‍: മകന്‍ മിശ്രവിവാഹം നടത്തിയതിന്റെ പേരില്‍ പൂരക്കളി പണിക്കര്‍ക്ക് ചില ക്ഷേത്രം ഭാരവാഹികള്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സമൂഹം അംഗീകരിക്കില്ലെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരക്കളി ഒരു അനുഷ്ഠാന കലയാണ്. അതിനെ ജാതീയമായോ മതപരമായോയെടുക്കരുത്. കല മനുഷ്യരെ ഒന്നിപ്പിക്കാനുള്ളത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാക്കരുെന്നു എംവി ജയരാജൻ പറഞ്ഞു.

mv-1585801907-1601049079-1606752185-1607966474-1645356689.jpg -Properties Reuse Image

മിശ്ര വിവാഹം നടത്തിയ നിരവധി പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. പണിക്കരുടെ മകന്‍ മൂന്ന് വര്‍ഷം മുന്‍പാണ് വിവാഹിതനായത്.ഒരു കുട്ടിയുമുണ്ട്. അന്നൊന്നുമില്ലാത്ത ബഹിഷ്‌കരണം ഇപ്പോള്‍ എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഇതേ പണിക്കര്‍ മകന്റെ വിവാഹശേഷവും മറ്റിടങ്ങളില്‍ പൂരക്കളി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ബഹിഷ്‌കരണം ഇപ്പോള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്. അങ്ങനെ ബഹിഷ്‌കരണം നടത്താന്‍ ആര്‍ക്കും അവകാശവുമില്ല. ഒറ്റപ്പെട്ടതെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു മറുഭാഗത്ത് പൂരക്കളി അവാര്‍ഡും, അംഗീകാരവും നേടിയ പണിക്കറെ പല സ്ഥലത്തും പൂരക്കളി നടത്താനായി ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെ ക്ഷണിക്കുന്നുവെന്നത് നല്ലകാര്യമാണെന്നും എം.വി ജയരാജന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട്പറഞ്ഞു.

നേരത്തെ കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനും ഡി.വൈ. എഫ്. ഐ പുരോഗമനകലാസാഹിത്യസംഘം സംഘടനകളും പൂരക്കളി കലാകാരനെ വിലക്കിയ ക്ഷേത്രകമ്മിറ്റിക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+