കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഭവം നടക്കുമ്പോൾ നല്ല മഴയുണ്ടായിരുന്നു, കണ്ണൂരിൽ ബസ് ആളുകളെ ഇടിച്ചു തെറിപ്പിച്ചു, സംഭവം ഇങ്ങനെ...

കണ്ണൂരിൽ സ്വകാര്യ ബസ് പാഞ്ഞു കയറി അഞ്ചു പേരു പേരുടെ മരണത്തിന് കാരണം ബസിന്റെ അമിത വേഗതയെന്ന് ദൃക്സാക്ഷികൾ

  • By Ankitha
Google Oneindia Malayalam News

മണ്ടൂർ: കണ്ണൂരിൽ സ്വകാര്യ ബസ് പാഞ്ഞു കയറി അഞ്ചു പേരു പേരുടെ മരണത്തിന് കാരണം ബസിന്റെ അമിത വേഗതയെന്ന് ദൃക്സാക്ഷികൾ. സംഭവം നടക്കുമ്പോൾ പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നെന്നും അളുകൾ പറഞ്ഞു . ബസിന്റെ ടയറു പഞ്ചറായതിനെ തുടർന്ന് അടുത്ത ബസ് കാത്തുനിന്ന ഉമ്മയും മകനുമടക്കും അഞ്ചു പേരുടെ ശരീരത്തേയ്ക്കാണ് ബസ് പാഞ്ഞുകയറിയത്. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അത്ഭുത ദ്വീപിലെ 'രാജ ഗുരു' അന്തരിച്ചു; ഉയരമില്ലായ്മയുമായി ഉയരത്തിലെത്തിയ വെട്ടൂര്‍ പുരുഷന് വിടഅത്ഭുത ദ്വീപിലെ 'രാജ ഗുരു' അന്തരിച്ചു; ഉയരമില്ലായ്മയുമായി ഉയരത്തിലെത്തിയ വെട്ടൂര്‍ പുരുഷന് വിട

bus accident
ഇന്നലെ‌ രാത്രി എട്ടുമണിയോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പയ്യന്നൂരിൽ നിന്നും പഴവങ്ങാടിയിലേക്കുള്ള അൻവിത എന്ന ബസിന്റെ ടയർ മണ്ടൂർ ടൗണിനിടത്തു പഞ്ചറാവുകയായിരുന്നു. തുടർന്ന് ഈ ബസിൽ നിന്ന് ഇറങ്ങി അടുത്ത ബസ് കാത്തു നിന്ന യാത്രക്കാരുടെ ദേഹത്താണ് വിഘ്നേശ്വര എന്ന സ്വകാര്യ ബസ് കയറി ഇറങ്ങിയത്.

ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനം, വൻ സ്വീകരണം നൽകുമെന്ന് ഉത്തരകൊറിയ? ഭീതിയിൽ ലോകംട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനം, വൻ സ്വീകരണം നൽകുമെന്ന് ഉത്തരകൊറിയ? ഭീതിയിൽ ലോകം

അമിത വേഗത

അമിത വേഗത

പയ്യന്നൂരിൽ നിന്നും പഴലങ്ങാടിയിലേയ്ക്ക് പോവുകയായിരുന്ന വിഘ്നേശ്വര എന്ന സ്വകാര്യ ബസാണ് വഴിയരുകിൽ കാത്തു നിന്ന് ജനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. ബസ് അമിത വേഗതയിലായിരുന്നു വന്നിരുന്നതെന്നു സംഭവത്തെ കുറിച്ചു ദൃക്സാക്ഷികൾ പറയുന്നു. ആളുകളെ ഇടിച്ചിട്ടും ബസ് നിർത്തിയിരുന്നില്ല. വഴിയിൽ ഒതുക്കിക്കിയിട്ട അൻവിതയിൽ ഇടിച്ച ശേഷമാണ് ബസ് നിർത്തിയത്.

 ഇടിച്ചു തെറിപ്പിച്ചു

ഇടിച്ചു തെറിപ്പിച്ചു

ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് അൻവിത എന്ന സ്വകാര്യ ബസിൽ നിന്ന് ഇറങ്ങി അടുത്ത ബസ് കാത്തുന്ന നിൽക്കുകയായിരുന്നു ആളുകൾ. തുടർന്ന് ഇതേ റൂട്ടിലേയ്ക്ക് വിഘ്നേശ്വര എന്ന സ്വകാര്യ ബസ് വരുകയായിരുന്നു. ബസനു കൈകാണിച്ച ജനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയും നിർത്താതെ മുന്നോട്ട് പായുകയായിരുന്നു.

 ജനങ്ങൾ പരിഭ്രാന്തരായി

ജനങ്ങൾ പരിഭ്രാന്തരായി

പഴവങ്ങാടിയിലേക്കുള്ള ബസാണ് അപകടത്തിൽ പെട്ടെതെന്നുമാത്രമാണ് ആദ്യം പുറത്തു വിവരം . എന്നാൽ ബസിന്റെ പേരെ മറ്റു വിവരങ്ങളെ പുറത്തു വന്നിരുന്നില്ല, ഇതോടെ ജനങ്ങൾ പരിഭ്രാന്തരാവുകയായിരുന്നു. സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താവരെ തിരഞ്ഞ് ബന്ധുക്കൾ പരിയാരം മെഡിക്കൽ കേളേജിലേയ്ക്കും അപകടം നടന്ന സ്ഥലത്തേയ്ക്ക് എത്തുകയായിരുന്നു. കൃത്യമായ വിവരം ലഭിക്കാത്തതാണ് ജനങ്ങളെ കൂടുതൽ ഭീതിയിലാക്കിയത്.

 അപകട കാരണം‌‌‌

അപകട കാരണം‌‌‌

സംഭവം നടക്കുമ്പോൾ പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. കൂടാതെ റോഡിന്റെ ഈ ഭാഗത്ത് വെളിച്ചവും ഉണ്ടായിരുന്നില്ല. ആളുകളെ വഇടിച്ചു തെറിപ്പിച്ചതിനു ശേഷം ബസിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ ദേർമാൽ രുധീഷ് പിന്നീട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

രക്ഷപ്രവർത്തനത്തിൽ ജനങ്ങളും

രക്ഷപ്രവർത്തനത്തിൽ ജനങ്ങളും

അപകടസ്ഥലത്ത് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്. മൂന്ന് പേർ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. രണ്ടു പേർ ആശുപത്രിയിലുമാണു മരിച്ചത്. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. എട്ടു പേർ സാരമായ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

English summary
Five people, including one woman, were killed and several injured when an over-speeding bus lost control and rammed another bus that was parked on the road after hitting a few other vehicles and people standing on the road, at Mandur near Pazhayangadi in Kannur district on Saturday evening,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X