Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്ര പെട്ടു; വിഷയത്തില്‍ ഡിജിപിയുടെ ഇടപെടല്‍

തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കലില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ പരസ്യമായി ശിക്ഷിച്ച സംഭവത്തില്‍ ഡിജിപി ഇടപെട്ടു. പരസ്യ ശിക്ഷയ്ക്ക് നേതൃത്വം നല്‍കിയ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടി. എസ്പിയുടെ വിശദീകരണം കേട്ട ശേഷമായിരിക്കും അച്ചടക്ക നടപടി വേണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ആദ്യമായിട്ടാണ് കേരളത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചുവെന്ന പേരില്‍ പരസ്യശിക്ഷ നടപ്പാക്കിയത്. ജനങ്ങളോട് മാന്യമായി ഇടപെടണമെന്ന് കഴിഞ്ഞദിവസം ഡിജിപി പോലീസുകാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കണ്ണൂരിലെ വിവാദ സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ....

 പരസ്യശിക്ഷ

പരസ്യശിക്ഷ

കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരിലാണ് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്. കണ്ണൂര്‍ വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അഴീക്കലില്‍ ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. പ്രായമായവരെ വരെ പിടികൂടി പോലീസ് ഏത്തമിടീപ്പിക്കുകയായിരുന്നു.

 അനുകൂലിച്ചും എതിര്‍ത്തും

അനുകൂലിച്ചും എതിര്‍ത്തും

കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയാണ് യതീഷ് ചന്ദ്ര. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിര്‍ദേശം ലംഘിച്ചവരെ ഏത്തമിടീപ്പിച്ചത്. മുമ്പും വിവിധ സംഭവങ്ങളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് യതീഷ് ചന്ദ്ര. എന്നാല്‍ പുതിയ സംഭവത്തിവത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു.

കടുത്ത നിയന്ത്രണം

കടുത്ത നിയന്ത്രണം

കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പലരും നിയന്ത്രണം ലംഘിച്ച് വീടിന് വെളിയില്‍ ഇറങ്ങുന്നുണ്ട്. ഇവരെ പിടിക്കാന്‍ പോലീസ് പട്രോളിങും ശക്തമാണ്. അഴീക്കലില്‍ പട്രോളിങിനിടെയാണ് കടയ്ക്ക് മുമ്പില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പോലീസ് വാഹനങ്ങള്‍ നിര്‍ത്തി.

പോലീസിനെ കണ്ട ഉടനെ

പോലീസിനെ കണ്ട ഉടനെ

പോലീസിനെ കണ്ട ഉടനെ പലരും ഓടി രക്ഷപ്പെട്ടു. ചിലര്‍ അവിടെ തന്നെ നിന്നു. ഇവരെയാണ് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് ഏത്തമിടീപ്പിച്ചത്. ശക്തമായ താക്കീത് നല്‍കിയായിരുന്നു പരസ്യശിക്ഷ നടപ്പാക്കിയത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഇന്ന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എസ്പി പറയുന്നു

എസ്പി പറയുന്നു

ആളുകള്‍ക്ക് ഇനിയും കൊറോണയുടെ ഗൗരവം മനസിലായിട്ടില്ലെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. എല്ലാദിവസവും കേസെടുക്കുന്നുണ്ട്. എന്നിട്ടും ആളുകള്‍ പുറത്തിറങ്ങുന്നു. മാന്യമായി എല്ലാവരോടും കുറേദിവസം പറഞ്ഞു. പ്രായം കൂടിയവരായിരുന്നു അവര്‍. അടിക്കാന്‍ പറ്റില്ല. എന്നാല്‍ പുറത്തിറങ്ങിയത് അംഗീകരിക്കാനും സാധിക്കില്ല. ജനങ്ങള്‍ ബോധവാന്‍മാരാകുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

Recommended Video

cmsvideo
    കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
    ഇറങ്ങിയ ഉടനെ അടി

    ഇറങ്ങിയ ഉടനെ അടി

    ലോക്ക് ഡൗണ്‍ വേളയില്‍ റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പോലീസ് അതിക്രമം നടക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കെയാണ് കണ്ണൂരിലെ സംഭവം. മലപ്പുറം ജില്ലയില്‍ കഴിഞ്ഞദിവസം നഗരസഭാ ഉദ്യോഗസ്ഥരെ പോലീസ് അടിച്ചത് വിവാദമായിരുന്നു. കാര്യം അന്വേഷിക്കുന്നതിന് മുമ്പായിരുന്നു മര്‍ദ്ദനം. അബദ്ധം തിരിച്ചറിഞ്ഞ പോലീസ് പ്രശ്‌നം സംസാരിച്ചു തീര്‍ത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+