കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രക്കെതിരെ അന്വേഷണറിപോര്‍ട്ട്; ഏത്തമിടീപ്പിച്ചത് തെറ്റ്, സെല്‍ഫ് പ്രമോഷന്
കണ്ണൂര്‍: കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചെന്നാരോപിച്ച് നാട്ടുകാരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടായേക്കും. എസ്പിക്കെതിരെയാണ് അന്വേഷണ റിപ്പോര്‍ട്ട്. എസ്പി യതീഷ് ചന്ദ്രയുടെ നടപടി പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഉത്തര മേഖല ഐജി അശോക് യാദവ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
യതീഷ് ചന്ദ്രയുടെ നടപടി ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എസ്പിയുടെ നടപടിയെ വിമര്‍ശിച്ചു. മാത്രമല്ല, സംസ്ഥാന മനുഷ്യവകാശ കമ്മീഷന് കേസെടുക്കാന്‍ നിര്‍ദേശം നല്കി. ആഭ്യന്തര വകുപ്പ സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ് ഉത്തരമേഖല ഐജി അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സാധാനങ്ങള്‍ വാങ്ങാന്‍ വന്നവരെ
കണ്ണൂര്‍ അഴീക്കലിലാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് ഏത്തമിടീച്ചത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ വന്നവെയും എസ്പി അപമാനിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കണ്ണൂര്‍ സിപിഎം നേതൃത്വവും എസ്പിക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ടുവെന്നാണ് സൂചന.

മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരം നടപടികള്‍ നാടിന്റെ സംസ്കാരത്തിന് യോജിക്കാത്തതാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. പോലീസിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്ന നടപടിയാണിത്. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപിയുടെ നിര്‍ദേശം ലംഘിച്ചു
കൊറോണ കാലത്ത് പുറത്തിറങ്ങുന്നവരോട് മാന്യമായി പോലീസ് പെരുമാറണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കണ്ണൂരിലെ വിവാദ സംഭവം. സംസ്ഥാനത്ത് പലയിടത്തും പോലീസ് നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സംഭവം ഇങ്ങനെ
കണ്ണൂര്‍ വളപട്ടണം സ്റ്റേഷന് പരിധിയിലെ അഴീക്കലില്‍ ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയ ഉടനെ കുറച്ചുപേര്‍ ഓടിരക്ഷപ്പെട്ടു. പ്രായമായവര്‍ അവിടെ തന്നെ നിന്നു. ഇവരെയാണ് ഏത്തമിടീപ്പിച്ചത്. വെളിയില്‍ ഇറങ്ങുന്നവര്‍ക്ക് ഇത് പാഠമാകണമെന്നാണ് എസ്പിയുടെ നിലപാട്.

അന്വേഷണ റിപ്പോര്‍ട്ട്
ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് യതീഷ് ചന്ദ്രയ്ക്കെതിരാണ്. യതീഷ് ചന്ദ്ര സെല്‍ഫ് പ്രമോഷന് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്പി നിയമ ലംഘനം നടത്തി. പോലീസ് സേനയ്ക്ക അവമതിപ്പുണ്ടാക്കുന്ന നടപടിയാണിത്. ഏത്തമിടീപ്പിച്ച ഒരാളെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Recommended Video

നടപടിക്ക് സാധ്യത
യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. യതീഷ് ചന്ദ്രയെ ശാസിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഡിജിപി നല്കുന്ന റിപ്പോര്‍ട്ട് കണ്ണൂരിലെ സിറ്റിങില്‍ പരിഗണിക്കുമെന്നാണ് മനുഷ്യാവകാശ കമ്മീഷന് അറിയിച്ചിരിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications