കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ സംഘര്‍ഷം: അഴീക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു:പുന്നാട് സിപിഎം ഹര്‍ത്താല്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അഴീക്കോടും ഇരിട്ടി പുന്നാടും സിപിഎം-ബിജെപി സംഘര്‍ഷം . കണ്ണൂര്‍ അഴീക്കോട് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഞായറാഴച രാത്രി എട്ട് മണിയോടുകൂടിയാണ് സംഭവം. അഴീക്കോട് വെള്ളക്കല്‍ സ്വദേശികളായ നിഖില്‍, ആര്‍എസ്എസ് ശാഖാ ശിക്ഷക് അശ്വിനുമാണ് വെട്ടേറ്റത്.

അശ്വിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറം ഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇവര്‍ക്കുനേരെ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.

cpm-rss


ഇരിട്ടി മീത്തലെ പുന്നാട് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. സിപിഎം സമ്മേളനത്തിന്റെ ഭാഗമായി മീത്തലെ പുന്നാട് സ്ഥാപിച്ച പാര്‍ട്ടി പതാകകളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനം കഴിഞ്ഞ് തിരിച്ചു വരുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടുകൂടിയാണ് സംഭവം.

ഇതിനു പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി രജീഷിന് മര്‍ദ്ദനമേറ്റു. പരിക്കേറ്റ രാജേഷിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തക്കരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പുന്നാട് മേഖലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

English summary
cpm rss conflict in kannur. azhikode rss worker was . punnad cpm bomb attack against cpm workers. cpm branch secretary was attacked. cpm local committe announced harthal against this attack in punnad area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X