Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദികന് കൂട്ടുനിന്ന ശിശുക്ഷേമ സമിതിക്ക് സംഭവിച്ചത്!! ഒന്നിനും രക്ഷയില്ല...പ്രതികള്‍ കൂടുന്നു!!

കോഴിക്കോട് ശിശുക്ഷേമ സമിതിക്കാണ് ഇനി വയനാടിന്റെ ചുമതല

വയനാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വയനാട് ശിശുക്ഷമേ സമിതിക്കെതിരേ കടുത്ത നടപടി. പെണ്‍കുട്ടി ജന്‍മം നല്‍കിയ കുഞ്ഞിനെ ദത്തെടുക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. നേരത്തേ അനാഥാലായത്തിന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ഓഫീസര്‍ കളക്ടര്‍ക്കു ശുപാര്‍ശ നല്‍കിയിരുന്നു.

പിരിച്ചുവിട്ടത് സര്‍ക്കാര്‍

അന്വേഷണത്തില്‍ തെറ്റുകാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വയനാട് ശിശുക്ഷേമ സമിതിയെ (സിഡബ്ല്യുസി) സര്‍ക്കാര്‍ പിരിച്ചുവിടുകയായിരുന്നു. സമിതി അധ്യക്ഷന്‍ ഫാദര്‍ തോമസ് തേരകം, അംഗമായ സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവരെ പുറത്താക്കുകയും ചെയ്തു. കോഴിക്കോട് ശിശുക്ഷേമ സമിതിക്കായിരിക്കും ഇനി വയനാടിന്റെ ചുമതല.

പ്രതികള്‍ കൂടുന്നു

സംഭവത്തില്‍ പ്രതികളുടെ എണ്ണം കൂടുകയാണ്. രണ്ടു ദിവസത്തിനകം പുതിയ പ്രതിപ്പട്ടിക പോലീസ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. തോമസ് തേരകം, ബെറ്റി ജോസ് എന്നിവരുടെ പേരുകള്‍ കൂടി ചേര്‍ത്ത് പോലീസ് പുതിയ പ്രതിപ്പട്ടിക കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുകയാണ്. ഇതിനു ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.

ജാമ്യാപേക്ഷ നല്‍കി

പീഡനക്കേസില്‍ മൂന്നു പ്രതികള്‍ തലശേരി അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസിലുള്ള മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയത്.

വൈദികനെ കസ്റ്റഡിയില്‍ വിടണം

മുഖ്യപ്രതിയായ വൈദികന്‍ റോബിന്‍ വടക്കാഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഗുരുതര വീഴ്ച വരുത്തി

മാനന്തവാടി രൂപതാ പിആര്‍ഒയായ ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റിയും സംഭവത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ജുഡീഷ്യല്‍ അധികാരം ഉള്ളതിനാല്‍ തങ്ങളെ അറസ്റ്റ് ചെയ്യാനാവില്ലെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ സര്‍ക്കാര്‍ ഇവരെ പദവികളില്‍ നിന്നു നീക്കിയതോടെ ഒളിവില്‍ പോവുകയായിരുന്നു.

നടപടി ക്രമങ്ങള്‍ പാലിച്ചില്ല

കുഞ്ഞിനെ ദത്തെടുക്കുമ്പോള്‍ ശിശുക്ഷേമ സമിതി നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ പ്രായം രജിസ്റ്ററില്‍ തിരുത്തിയതായും വ്യക്തമായിരുന്നു. 16 കാരിയായിരുന്ന പെണ്‍കുട്ടിയെ 18കാരിയെന്നാണ് രജിസ്റ്ററില്‍ കുറിച്ചത്.

സഹായിച്ചത് വൈദികന്‍

സംഭവം പുറത്തായ ശേഷം കാനഡയിലേക്ക് രക്ഷപ്പെടാന്‍ വൈദികന്‍ റോബിനെ സഹായിച്ചത് മറ്റൊരു വൈദികനാണെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതിക്ക് കാനഡയിലേക്കുള്ള ടിക്കറ്റ് എടുത്തുകൊടുത്തത് ഈ വൈദികനാണെന്നും തെളിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+