കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദീകന്‍ പതിനാറുകാരിയെ പീഡിപ്പിച്ചു; പീഡനം പള്ളിയില്‍ വച്ച്, പെണ്‍കുട്ടി പ്രസവിച്ചു,സംഭവം കണ്ണൂരില്‍

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്.

  • By Akshay
Google Oneindia Malayalam News

കണ്ണൂര്‍: പതിനാറുകാരി വിദ്യാര്‍ത്ഥനിയെ വൈദീകന്‍ പീഡിപ്പിച്ചതായി പരാതി. പള്ളി വികാരിയുടെ പീഡനത്തെ തുടര്‍ന്ന് പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയാകുകയും രണ്ട് മാസം മുമ്പ് പ്രസവിക്കുകയും ചെയ്തു. കണ്ണൂര്‍ പേരാവൂര്‍ നീണ്ടുനോക്കിയിലാണ് സംഭവം.

പളളിവികാരിയായ റോബിന്‍ വടക്കുംചേരിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് വികാരിക്കെതിരെ കേസെടുത്തു. ചൈല്‍ഡ് ലൈന് ലഭിച്ച അജ്ഞാത കോളില്‍ നിന്നാണ് വിവരം പുറത്തുവന്നത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.

Rape

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിന്‍ ഒളിവില്‍ പോയെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് വൈദികന്റെ പേര് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പള്ളിയില്‍ വച്ചാണ് പീഢനം നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

English summary
Priest raped a student in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X