കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച കുട്ടിയുടേതെന്ന പേരില്‍ വീഡിയോ വാട്‌സ് ആപ്പില്‍.. കുഞ്ഞാടുകളേ!!!

  • By Desk
Google Oneindia Malayalam News

ഫാദര്‍ റോബിന്‍ വടക്കുംചേരി ലൈംഗികമായി പീഡിപ്പിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു. കണ്ണൂര്‍ കൊട്ടിയൂരില്‍ പീഡനത്തിനിരയായി പ്രസവിച്ച 16കാരിയുടെ ചിത്രങ്ങള്‍ എന്ന തരത്തിലാണ് പ്രചാരണം. ചിത്രങ്ങൾ മാത്രമല്ല വീഡിയോയുമുണ്ട്.

ചിത്രങ്ങളും വീഡിയോയും

ചിത്രങ്ങളും വീഡിയോയും

പല കോണുകളില്‍ നിന്നായിട്ടാണ് കൊട്ടിയൂര്‍ പെണ്‍കുട്ടിയുടേത് എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍ പരക്കുന്നത്. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോയും ഉണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടേത് എന്ന് തോന്നുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇങ്ങനെ വൈറലാക്കുന്നത് സംഘടിതമായ ഒരു നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് ആക്ഷേപം.

എന്തായിരിക്കും ലക്ഷ്യം

എന്തായിരിക്കും ലക്ഷ്യം

പെണ്‍കുട്ടിയുടെ പേര് മോശമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണം ആളുകള്‍ ബോധപൂര്‍വ്വം ഇങ്ങനെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കാരണം വൈദികന്റെ പീഡനത്തിന് ഇരയായ കുട്ടിയെക്കുറിച്ച് അത്രയ്ക്ക് മോശമായ കാര്യങ്ങളാണ് വിശ്വസികള്‍ പലരും പറഞ്ഞുണ്ടാക്കുന്നത്.

വൈദികനെ വശീകരിച്ചെന്ന്

വൈദികനെ വശീകരിച്ചെന്ന്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അമ്മയാക്കുകയും ചെയ്ത ഫാദര്‍ റോബിന്‍ വടക്കുംചേരിയെ ന്യായീകരിക്കാനാണ് സഭാവിശ്വാസികളായ ചില കുഞ്ഞാടുകള്‍ ശ്രമിക്കുന്നത്. അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടി വൈദികനെ വശീകരിക്കുകയായിരുന്നു എന്നും കുറ്റപ്പെടുത്തലുകളുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞുപരത്താന്‍ ഇവര്‍ക്ക് ലജ്ജ തോന്നുന്നില്ലേ എന്നത് വേറെ കാര്യം.

വികാരിയെ പീഡിപ്പിച്ച പതിനാറുകാരി?

വികാരിയെ പീഡിപ്പിച്ച പതിനാറുകാരി?

വികാരിയെ പ്രലോഭിപ്പിച്ചു പീഡിപ്പിച്ചു സ്വയം ഗര്‍ഭിണി ആയ പതിനാറുകാരി - സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാസം ആയി പലരും പ്രചരിപ്പിക്കുന്ന വാക്കുകളാണ് ഇത്. എന്നാല്‍ പറയുന്നവര്‍ എല്ലാവരും സര്‍ക്കാസമായിട്ടല്ല പറയുന്നത് എന്നും ഇക്കാര്യത്തില്‍ വൈദികനനല്ല പെണ്‍കുട്ടിയാണ് തെറ്റുകാരി എന്നും ഉറച്ച് വിശ്വസിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പറയുകയും ചെയ്യുന്നവരുമുണ്ട്.

വികാരിയെ പിഴപ്പിച്ച പെണ്‍കുട്ടി

വികാരിയെ പിഴപ്പിച്ച പെണ്‍കുട്ടി

വികാരിയെ പിഴപ്പിച്ച പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും ചെയ്തത് ദൈവസന്നിധിയില്‍ ചോദ്യം ചെയ്യപ്പെടും. വൈദികരോട് എങ്ങനെ ഇടപെടണം എന്ന് പഠിപ്പിച്ചുകൊടുക്കാന്‍ അവളുടെ വീട്ടുകാര്‍ക്ക് ബാധ്യതയുണ്ടായിരുന്നു. പള്ളിമേടയില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് സമാനമായ അനുഭവം ഉണ്ടായതായി പറയുന്നവരും കുറ്റപ്പെടുത്തുന്നത് വൈദികനെയല്ല. കുട്ടിയെ തന്നെയാണ്.

അപമാനിച്ച് തൃപ്തിയടയുന്നവര്‍

അപമാനിച്ച് തൃപ്തിയടയുന്നവര്‍

വാട്‌സ് ആപ്പില്‍ മാത്രമല്ല സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കിലും പെണ്‍കുട്ടിയെക്കുറിച്ച് അശ്ലീലമായ വര്‍ത്തമാനങ്ങള്‍ നടക്കുന്നുണ്ട്. സഭയുടെ പ്രസിദ്ധീകരണം എന്ന് കരുതപ്പെടുന്ന സണ്‍ഡേ ശാലോമില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടതും ഏതാണ്ട് ഇതേ പോലുള്ള ഒരു കുറിപ്പാണ്. കുഞ്ഞേ നീയാണ് തെറ്റുകാരി എന്നായിരുന്നു ശാലോമില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്.

അന്ന് എന്താണ് സംഭവിച്ചത്

അന്ന് എന്താണ് സംഭവിച്ചത്

സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേണ്ടുണ്ടാവുമെന്ന് ഭയന്നാണ് കാര്യങ്ങള്‍ ഒന്നും പുറത്തുപറയാതിരുന്നത് എന്നാണ് പെണ്‍കുട്ടി തന്നെ പറയുന്നത്. ആദ്യം പീഡിപ്പിക്കപ്പെട്ട ദിവസം സംഭവിച്ചതും പുറത്തു പറയാതിരിക്കാന്‍ കാരണവും പെണ്‍കുട്ടി വിവരിക്കുന്നുണ്ട്. ഇക്കാര്യം പുറത്തുപറയേണ്ടെന്ന് ചിലര്‍ തന്നോട് നിര്‍ദേശിച്ചിരുന്നു.

പള്ളിയില്‍ എത്തിയപ്പോള്‍..

പള്ളിയില്‍ എത്തിയപ്പോള്‍..

സഹോദരനൊപ്പം പള്ളിയില്‍ എത്തിയപ്പോഴാണ് ആദ്യം പീഡിപ്പിക്കപ്പെട്ടത്. ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. ഈ സമയം സഹോദരന്‍ ആദ്യം പോയി. മഴ ശമിക്കാന്‍ ഞാന്‍ പള്ളിയില്‍ തന്നെ നില്‍ക്കുകയായിരുന്നു. കംപ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേനയാണ് അകത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മുറിയിലേക്കാണ് തന്നെ കൂട്ടിക്കൊണ്ടു പോയത്.

മുറിയില്‍ വെച്ചാണ് ആദ്യം

മുറിയില്‍ വെച്ചാണ് ആദ്യം

ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ആ മുറിയില്‍ വച്ചാണ് തന്നെ ആദ്യം പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി വിശദീകരിച്ചിരുന്നു. ആശുപത്രിയില്‍ പോയി വയറുവേദന വന്നപ്പോള്‍ ആശുപത്രിയില്‍ പോയി ഗര്‍ഭിണിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് വയറുവേദന വന്നപ്പോള്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. കൂത്തുപറമ്പിലെ ആശുപത്രിയിലായിരുന്നു പ്രസവം.

ആരോടും പറഞ്ഞില്ല

ആരോടും പറഞ്ഞില്ല

സംഭവത്തെ കുറിച്ച് താന്‍ ആരോടും പറഞ്ഞിരുന്നില്ല. പ്രസവം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിന് ശേഷം സ്‌കൂളില്‍ മോഡല്‍ പരീക്ഷക്ക് പോയിരുന്നു. സഹപാഠികളോടും സംഭവം പറഞ്ഞില്ല. സഭയ്ക്ക് ചീത്തപ്പേരുണ്ടാവുമെന്ന് കരുതിയാണ് എല്ലാം മറച്ചുവച്ചത്. മറച്ചുവയ്ക്കാന്‍ ചിലര്‍ തന്നോട് പറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി പ്രതികരിച്ചു. പേരാവൂരില്‍ വൈദികന്റെ പീഡനത്തിന് ഇരയായി പ്രസവിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുന്നത് ഇങ്ങനെ.

ഉത്തരവാദിത്തം പെണ്‍കുട്ടിക്കാണെന്ന്

ഉത്തരവാദിത്തം പെണ്‍കുട്ടിക്കാണെന്ന്

ഒരു തെറ്റ് സംഭവിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം തെറ്റ് ചെയ്ത എല്ലാവര്‍ക്കും ഉണ്ടെന്നാണ് കത്തോലിക്കാസഭയുടെ ഔദ്യോഗിക മാഗസിനായി കരുതപ്പെടുന്ന ശാലോം പെണ്‍കുട്ടിയെ ഉദ്ദേശിച്ച് പറഞ്ഞത്. കണ്ണൂര്‍ പേരാവൂരില്‍ വൈദികന്‍ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ പരസ്യമായി കുറ്റപ്പെടുത്തുകയാണ് ശാലോം മാഗസിനില്‍ ചെയ്തത്. വൈദികന് നേരെ ചൂണ്ടുവിരല്‍ ഉയരുമ്പോള്‍ എന്ന തലക്കെട്ടിലാണ് സണ്‍ഡേ ശാലോം, പലരുടെയും പ്രതികരണങ്ങള്‍ ചേര്‍ത്ത് ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

ദൈവത്തിന് മുന്നില്‍ കുറ്റക്കാരി നീ

ദൈവത്തിന് മുന്നില്‍ കുറ്റക്കാരി നീ

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട്, നാളെ നീയായിരിക്കും ദൈവത്തിന് മുന്നില്‍ കുറ്റം ഏറ്റുപറയേണ്ടിവരിക എന്ന ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. നീചകൃത്യം ചെയ്ത വൈദികനെ ന്യായീകരിക്കുന്ന ശാലോം എന്തുകൊണ്ട് നീ വൈദികനെ തടഞ്ഞില്ല എന്ന് കൂടി ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനമാണ് ഈ ലേഖനത്തിന് കിട്ടിയത്.

പീഡിപ്പിക്കപ്പെട്ട കുട്ടിയാണ് കുറ്റക്കാരി

പീഡിപ്പിക്കപ്പെട്ട കുട്ടിയാണ് കുറ്റക്കാരി

റോസ്മരിയ എഴുതിയ പോസ്റ്റ് ഏറെ ഹൃദ്യമായി തോന്നി. ഫെയ്‌സ്ബുക്കില്‍ വൈറലായ അതിലെ വരികള്‍ ഇങ്ങനെയാണ്' ഒരു തെറ്റ് സംഭവിക്കുമ്പോള്‍, അതിന്റെ ഉത്തരവാദിത്വം തെറ്റ് ചെയ്തവര്‍ക്കെല്ലാം ഉണ്ട്. ഒരു വശം മാത്രമല്ല വിചാരണ ചെയ്യേണ്ടത്. അതും, പിന്നിട് തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള പ്രേരണയായി മാറും. - കുട്ടിയെ പീഡിപ്പിച്ച വൈദികനെ ന്യായീകരിച്ചുകൊണ്ടാണ് ഒരു ഉളുപ്പും കൂടാതെ ഈ എഴുതിവെച്ചിരിക്കുന്നത്.

മകളെപ്പോലെ കണ്ട് പറഞ്ഞത്...

മകളെപ്പോലെ കണ്ട് പറഞ്ഞത്...

'ഞാനും ഒരു സ്ത്രീയാണ്, മനസ് കൊണ്ട് അമ്മയാണ്, സഹോദരിയും മകളും കൂട്ടുകാരിയുമൊക്കെയാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ ആണായാലും, പെണ്ണായാലും നമുക്ക് തുല്യസ്‌നേഹമാണ്. തെറ്റ് തിരുത്തേണ്ടത് നമ്മുടെയും കൂടി കടമയാണ്. ഇവിടെ തെറ്റില്‍ പങ്കുകാരിയായ കുട്ടിയുടെ പ്രായം 15 നു മുകളില്‍ ആണ്. എന്റെ മകളുടെ സ്ഥാനത്ത് തന്നെ ആ കുട്ടിയെ കണ്ട് പറയുകയാണ്.

വൈദികനെ അങ്ങോട്ട് ചെന്ന് പിടിച്ചോ

വൈദികനെ അങ്ങോട്ട് ചെന്ന് പിടിച്ചോ

'മോളെ, നിനക്കും തെറ്റ് പറ്റി, നാളെ ദൈവത്തിന്റെ മുന്നില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടി വരിക. കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തു കൊണ്ട് നീ മറന്നു? ഒരു വൈദികന്റെ വിശുദ്ധിയുടെ വില നമ്മുടെ ഈശോമിശാഹായുടെ തിരുഹൃദയത്തോളം അമൂല്യമാണെന്നു എന്തു കൊണ്ട് നീ അറിഞ്ഞില്ല? വൈദികനും ജഡികശരീരം ഉള്ള വ്യക്തിയാണ്, പ്രലോഭനങ്ങള്‍ സംഭവിക്കാവുന്നതാണ്.

കുട്ടിയോട് സഹതാപമില്ല

കുട്ടിയോട് സഹതാപമില്ല

താന്‍ ആരാണെന്നും, ജീവിതം എന്തിനാണെന്നും അദ്ദേഹം കുറച്ചുനേരത്തേക്ക് ബോധപൂര്‍വമോ, അല്ലാതെയോ മറന്നാല്‍, വിശുദ്ധ കുര്‍ബാനയില്‍ ഈശോയെ സ്വീകരിച്ച എന്റെ കുഞ്ഞേ സ്‌നേഹത്തോടെയോ, കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തികൂടായിരുന്നോ? മുതിര്‍ന്നവരെയൊക്കെ അപ്പോള്‍ എങ്ങനെ മറക്കാന്‍ സാധിച്ചു? ഒരിക്കലും നിന്നോട് എനിക്ക് സഹതാപം ഇല്ല മോളെ, പ്രാര്‍ത്ഥിക്കുന്നു.

English summary
Some people allegedly trying to malign girls image, whats app video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X