കണ്ണൂരിലെ കൊലപാതകം; രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടങ്ങി; റേഞ്ച് ഐജിയെ മാറ്റി
കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി. മഹിപാല്‍ യാദവിനെയാണ് പകരം നിയമിച്ചിരിക്കുന്നത്.
കണ്ണൂര്‍: കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി. മഹിപാല്‍ യാദവിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ഐജിയായി ദിനേന്ദ്ര കശ്യപിനെ നിയമിച്ചു.

വ്യാഴാഴ്ച കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് റേഞ്ച് ഐജിയെ മാറ്റിയത്. അന്വേഷണത്തില്‍ ഐജി ദിനേന്ദ്ര കശ്യപ് ചില സുപ്രധാന നീക്കങ്ങളും അറസ്റ്റുകളും നടത്തിയിരുന്നു. അറസ്റ്റിലായവരില്‍ സിപിഎം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതായിരിക്കാം തിരക്കിട്ട് ഐജിയെ മാറ്റിയതിനു പിന്നിലെന്നും സംശയമുണ്ട്. പോലീസ് തലപ്പത്ത് കാര്യമായ അഴിച്ചുപണികള്‍ നടത്തി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പാണ് വീണ്ടുമൊരു മാറ്റം.
ദിനേന്ദ്ര കശ്യപിനെ കണ്ണൂര്‍ ഐജിയായും എറണാകുളം റേഞ്ച് ഐജി ശ്രീജിത്തിനേയും മഹിപാല്‍ യാദവിനേയും ക്രൈബ്രാഞ്ച് ഐജിയായും നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ഒരാഴ്ച പിന്നിടുന്നതിന് മുമ്പാണ് ദിനേന്ദ്ര കശ്യപിനെ ക്രൈബ്രാഞ്ച് ഐജിയായും മഹിപാല്‍ യാദവിനെ കണ്ണൂര്‍ ഐജിയായും നിയമിച്ചിരിക്കുന്നത്.












Click it and Unblock the Notifications