ബുദ്ധിമാന്ദ്യമുള്ള യുവതി വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചു, മധ്യവയസ്‌കന്‍ അറസ്റ്റില്‍
മാനഭംഗത്തിനരയായ ബുദ്ധിമാന്ദ്യമുള്ള യുവതി പ്രസവിച്ചു. കണ്ണൂര്‍ ആലക്കോട് ആശാന്‍ കവലയിലെ നാല്‍പ്പത് വയസുകാരിയാണ് വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചത്. സംഭവത്തില്‍ ഇകെ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍; മാനഭംഗത്തിനിരയായ ബുദ്ധിമാന്ദ്യമുള്ള യുവതി പ്രസവിച്ചു. കണ്ണൂര്‍ ആലക്കോട് ആശാന്‍ കവലയിലെ നാല്‍പ്പത് വയസുകാരിയാണ് വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ചത്. സംഭവത്തില്‍ ഇകെ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാസങ്ങള്‍ക്ക് മുമ്പ് ക്ഷീര സംഘത്തില്‍ പാല്‍ കൊടുത്ത വരുന്ന വഴിയ്ക്കാണ് ഇകെ സുരേഷ് യുവതിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചത്. അവിവാഹിതയായ യുവതി പ്രസവിച്ചതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.

പോലീസില്‍ പരാതി നല്‍കി
ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തിരിച്ചറിയല്‍ പരേഡ് നടത്തിയതിന് ശേഷമാണ് പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടുകളുമുണ്ട്.

ആശുപത്രിയില്‍
പ്രസവിച്ച യുവതിയെയും കുഞ്ഞിനെയും തളിപ്പറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അവിവാഹിതയായ യുവതി സഹോദരന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്.

പീഡനം തുടര്‍ക്കഥയാകുന്നു
കേരളത്തില്‍ പീഡനം തുടര്‍ക്കഥയാകുന്നു. വയനാട്ടിലെയും വാളയാറും കൊട്ടിയൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പ്രസവിച്ച സംഭവങ്ങളെല്ലാം കേട്ട് അമ്പരന്നിരിക്കുകയാണ് കേരളം. കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായ സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍. റോബിന്‍ വടക്കും ചേരി കുറ്റം സമ്മതിച്ചിട്ടുണ്ട്.

മറ്റൊരു കണക്ക്
കേരളത്തില്‍ രക്തബന്ധത്തില്‍ പ്പെട്ടവരുടെ പീഡനം വര്‍ദ്ധിച്ച് വരികയാണെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ പറയുന്നു. കൂടാതെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ വെച്ച് നോക്കിയാല്‍ കേരളത്തില്‍ പീഡനം വര്‍ദ്ധിച്ച് വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications