ലൈംഗിക പീഡനം; കണ്ണൂരില്‍ മാനസികസ്വാസ്ഥ്യമുള്ള യുവതി ശുചിമുറിയില്‍ പ്രസവിച്ചു
ഒമ്പതുമാസം മുമ്പാണ് പീഡനം നടന്നത്. ക്ഷീരസംഘത്തിലേക്ക് പാല്‍ വാങ്ങാന്‍ പോയ യുവതിയെ ഇയാള്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
കണ്ണൂര്‍: പീഡനത്തിനിരയായ മാനസിക അസ്വാസ്ഥ്യമുള്ള യുവതി പ്രസവിച്ചു. ആലക്കോട് ആശാന്‍കവല മഞ്ഞുമലയിലെ അവിവാഹിതയായ യുവതിയാണ് പ്രസവിച്ചത്. സംഭവത്തില്‍ മഞ്ഞുമല എതിരേപുല്‍ത്തകിടിയില്‍ സുരേഷിനെ പോലിസ് അറസ്റ്റ് ചെയ്തു.

ഒമ്പതുമാസം മുമ്പാണ് പീഡനം നടന്നത്. ക്ഷീരസംഘത്തിലേക്ക് പാല്‍ വാങ്ങാന്‍ പോയ യുവതിയെ ഇയാള്‍ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്.
തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ആലക്കോട് സിഐ സുരേശന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസ് അന്വേഷിച്ചത്.












Click it and Unblock the Notifications