ചോരക്കളി തീര്‍ന്നില്ല; കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: ചോരക്കളിക്ക് ശമനമില്ലാതെ കണ്ണൂര്‍. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡലം കാര്യവാഹക് സുകേഷ്, സന്തോഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.സുകേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സന്തോഷിനെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമത്തിന് പിന്നില്‍ സിപിഎം ആമെന്ന് ആര്‍എസ്എസ് ആരോപിച്ചു. വ്യാഴാഴ്ച രാവിലെ സുകേഷിന്റെ വീട്ടില്‍ കയറിയാണ് അക്രമികള്‍ വെട്ടിയത്. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ച് വിടുകയായിരുന്നു.

കുറച്ച് ദിവസങ്ങളായി മുഴക്കുന്നിലും സമീപ പ്രദേശങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടയിലും ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്റെ ബാക്കിയാണ് ഇന്നത്തെ അക്രമമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications