Get Updates
Get notified of breaking news, exclusive insights, and must-see stories!

പയ്യന്നൂര്‍ ബിജുവിന്റെ കൊല...മുഖ്യപ്രതി പിടിയില്‍!! അയാള്‍ ഡിവൈഎഫ്‌ഐ നേതാവ്!! ഇനിയെല്ലാം തെളിയും...

ഒരാള്‍ കൂടി ഇനി കേസില്‍ പിടിയിലാവാനുണ്ട്

കണ്ണൂര്‍: പയ്യന്നൂര്‍ ചൂരക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതി

കേസിലെ മുഖ്യപ്രതിയായ അനൂപാണ് ഒടുവില്‍ പോലീസിന്റെ വലയിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐ നേതാവ് കൂടിയാണ്.

അറസ്റ്റ് നടന്നത്

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഇയാളെ പിടികൂടിയത്.

ഏഴു പേര്‍

അനൂപടക്കം ഏഴു പേരാണ് ബിജുവിന്റെ കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറയുന്നു. ഇന്നോവ കാറിലെത്തിയാണ് സംഘം ബിജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. നേരത്തേ പിടിയിലായ പ്രതികള്‍ ഇക്കാര്യം മൊഴി നല്‍കുകയും ചെയ്തിരുന്നു.

ഒരാള്‍ കൂടി

കേസില്‍ ഒരാള്‍ കൂടിയാണ് ഇനി പിടിയിലാവാനുള്ളത്. കൊലപാതകത്തില്‍ പങ്കാളികളായ രാമന്തള്ളി കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍ (31), രാമന്തള്ളി കക്കംപാറയിലെ നടുവിലെ പുരയില്‍ റിനീഷ് (28), രാമന്തള്ളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26) എന്നിവരാണ് നേരത്തേ പിടിയിലായത്.

അന്വേഷണം വേഗത്തിലാവും

കേസിലെ പ്രധാന പ്രതിയായ അനൂപിനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണം വേഗത്തിലാവുമെന്നാണ് പോലീസ് കരുതുന്നത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത പ്രതിയായ പ്രതീഷ് വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+