സിബിഎസ്ഇയും കൈവിട്ടു; ചെയ്തതെല്ലാം അമിതാവേശം കൊണ്ട്, പ്രിന്‍സിപ്പാള്‍ മാപ്പ് പറയണമെന്ന്!!
കണ്ണൂര്‍: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പ് പറയണമെന്ന് സിബിഎസ്ഇ. കണ്ണൂരില്‍ ഉണ്ടായ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. ചില അധ്യാപകരുടെ അമിതാവേശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സിബിഎസ്ഇ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
രാജ്യത്ത് മറ്റുള്ള സ്ഥലങ്ങളിലൊന്നും യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാകാതെ വിശ്വാസ്യത കാക്കാന്‍ നടപടികളുണ്ടാവുമെന്നും സിബിഎസ്ഇ അറിയിച്ചു. വിദ്യാര്‍ത്ഥിനികളോട് കണ്ണൂര്‍ സ്കൂളിലെ പ്രിന്‍സിപ്പള്‍ നിരുപാധികം മാപ്പ് പറയണമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടു.

സിബിഎസ്ഇ
കണ്ണൂരിലെ ടിസ്ക് സ്കൂളിലുണ്ടായ സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനികളോട് മാപ്പ് പറയണമെന്നാണ് സിബിഎസ്ഇ നിര്‍ദേശം.

അധ്യാപികമാര്‍
നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് ദേഹപരിശോധന നടത്തിയ നാല് അധ്യാപികമാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

ദേഹ പരിശോധന
കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്ക് സ്കൂളിലെ അധ്യാപികമാരുടെ വിവാദമായ ദേഹപരിശോധനയിലാണ് മാനേജ്മെന്റ് നടപടിയെടുത്തത്. അന്വേഷണ വിധേയമായാണ് നാല് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തത്.

അന്വേഷണം
ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നിവര്‍ക്കെതിരെയാണ് അന്വേഷണവിധേയമായി മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.

പയ്യന്നൂരിലെ സ്വകാര്യ സ്കൂള്‍
കണ്ണൂര്‍ ആര്‍മി സ്കൂളിലും പയ്യന്നൂരിലെ സ്വകാര്യ സ്കൂളിലും പരീക്ഷക്കെത്തിയവരാണ് മാനസീകപീഡനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പയ്യന്നൂരില്‍ പരീക്ഷയ്ക്കെത്തിയ മകളുടെ ജീന്‍സിന്റെ ബട്ടണ്‍ മാറ്റിപ്പിക്കുകയും പിന്നീട് ജീന്‍സ് ധരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.

വസ്ത്രം അഴിപ്പിച്ചു
ജീന്‍സില്‍ മെറ്റല്‍ വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ പരീക്ഷക്ക് തൊട്ടുമുമ്പ് വസ്ത്രം മാറ്റാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടത്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications