കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഎസ്ഇയും കൈവിട്ടു; ചെയ്തതെല്ലാം അമിതാവേശം കൊണ്ട്, പ്രിന്‍സിപ്പാള്‍ മാപ്പ് പറയണമെന്ന്!!

  • By Akshay
Google Oneindia Malayalam News

കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ മാപ്പ് പറയണമെന്ന് സിബിഎസ്ഇ. കണ്ണൂരില്‍ ഉണ്ടായ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. ചില അധ്യാപകരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സിബിഎസ്ഇ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

രാജ്യത്ത് മറ്റുള്ള സ്ഥലങ്ങളിലൊന്നും യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാകാതെ വിശ്വാസ്യത കാക്കാന്‍ നടപടികളുണ്ടാവുമെന്നും സിബിഎസ്ഇ അറിയിച്ചു. വിദ്യാര്‍ത്ഥിനികളോട് കണ്ണൂര്‍ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ നിരുപാധികം മാപ്പ് പറയണമെന്നും സിബിഎസ്ഇ ആവശ്യപ്പെട്ടു.

 സിബിഎസ്ഇ

സിബിഎസ്ഇ

കണ്ണൂരിലെ ടിസ്‌ക് സ്‌കൂളിലുണ്ടായ സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനികളോട് മാപ്പ് പറയണമെന്നാണ് സിബിഎസ്ഇ നിര്‍ദേശം.

 അധ്യാപികമാര്‍

അധ്യാപികമാര്‍

നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് ദേഹപരിശോധന നടത്തിയ നാല് അധ്യാപികമാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

 ദേഹ പരിശോധന

ദേഹ പരിശോധന

കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് സ്‌കൂളിലെ അധ്യാപികമാരുടെ വിവാദമായ ദേഹപരിശോധനയിലാണ് മാനേജ്‌മെന്റ് നടപടിയെടുത്തത്. അന്വേഷണ വിധേയമായാണ് നാല് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തത്.

 അന്വേഷണം

അന്വേഷണം

ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നിവര്‍ക്കെതിരെയാണ് അന്വേഷണവിധേയമായി മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്.

 പയ്യന്നൂരിലെ സ്വകാര്യ സ്‌കൂള്‍

പയ്യന്നൂരിലെ സ്വകാര്യ സ്‌കൂള്‍

കണ്ണൂര്‍ ആര്‍മി സ്‌കൂളിലും പയ്യന്നൂരിലെ സ്വകാര്യ സ്‌കൂളിലും പരീക്ഷക്കെത്തിയവരാണ് മാനസീകപീഡനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പയ്യന്നൂരില്‍ പരീക്ഷയ്‌ക്കെത്തിയ മകളുടെ ജീന്‍സിന്റെ ബട്ടണ്‍ മാറ്റിപ്പിക്കുകയും പിന്നീട് ജീന്‍സ് ധരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.

 വസ്ത്രം അഴിപ്പിച്ചു

വസ്ത്രം അഴിപ്പിച്ചു

ജീന്‍സില്‍ മെറ്റല്‍ വസ്തുക്കള്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ പരീക്ഷക്ക് തൊട്ടുമുമ്പ് വസ്ത്രം മാറ്റാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടത്.

English summary
Kannur school princopal should apologised over NEET exam raw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X