കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിനെ കൊലപ്പെടുത്തിയവരെ സിപിഎം പുറത്താക്കും! കണ്ണൂർ നേതൃത്വത്തിന് കർശന നിർദേശം...

മട്ടന്നൂർ ഷുഹൈബ് വധക്കേസ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ സന്ദർഭത്തിലാണ് തൃശൂരിൽ സംസ്ഥാന സമ്മേളനത്തിനും തുടക്കമായിരിക്കുന്നത്.

Google Oneindia Malayalam News

തൃശൂർ: സംസ്ഥാന സമ്മേളനം തുടങ്ങിയ സാഹചര്യത്തിൽ മട്ടന്നൂർ ഷുഹൈബ് വധത്തിലെ പ്രതിഷേധം തണുപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. ഷുഹൈബ് വധക്കേസിൽ ഉൾപ്പെട്ട പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനമെടുത്തു. എന്നാൽ സമ്മേളനം കഴിഞ്ഞതിന് ശേഷം മാത്രമേ നടപടിയുണ്ടാകുവെന്നാണ് സൂചന.

മട്ടന്നൂർ ഷുഹൈബ് വധക്കേസ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ സന്ദർഭത്തിലാണ് തൃശൂരിൽ സംസ്ഥാന സമ്മേളനത്തിനും തുടക്കമായിരിക്കുന്നത്. സംസ്ഥാന സമ്മേളന വേദിയിൽ ഷുഹൈബ് വധം ചർച്ചയ്ക്ക് വരുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി തൽക്കാലം മുഖംരക്ഷിക്കാൻ സിപിഎം തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ.

 നിർദേശം...

നിർദേശം...

മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകരായ ആകാശ് തില്ലങ്കേരി, റിജിൻ രാജ് എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.

സമ്മേളനത്തിന് ശേഷം...

സമ്മേളനത്തിന് ശേഷം...

എന്നാൽ തൃശൂരിൽ സംസ്ഥാന സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ സമ്മേളനം അവസാനിച്ചതിന് ശേഷം മാത്രമേ നടപടിയുണ്ടാകുകയുള്ളു. ഷുഹൈബ് വധം സംസ്ഥാന സമ്മേളനത്തിൽ ചർച്ചയ്ക്ക് വന്നാൽ പ്രവർത്തകരെ പുറത്താക്കാൻ തീരുമാനിച്ചതായുള്ള മറുപടി നൽകുമെന്നാണ് സൂചന.

പിണറായി...

പിണറായി...

അതിനിടെ, വ്യാഴാഴ്ച സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ഷുഹൈബ് വധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ സെക്രട്ടറി പി ജയരാജനോട് അതൃപ്തി പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ട്.

പ്രതികൾ...

പ്രതികൾ...

അതേസമയം, മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ഇതുവരെ രണ്ടുപേരെ മാത്രമാണ് പോലീസ് പിടികൂടിയത്. ഡിവൈഎഫ്ഐ പ്രവർത്തകരായ നാല് പേർ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നാണ് സൂചന. എന്നാൽ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഴുവൻ പ്രതികളെയും പിടികൂടാൻ സാധിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 പാർട്ടി അംഗമെന്ന്...

പാർട്ടി അംഗമെന്ന്...

ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ് തില്ലേങ്കരി പാർട്ടി അംഗമാണെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. കണ്ണൂരിലെ സമാധാനയോഗം പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ജയരാജന്റെ പ്രസ്താവന.

അന്വേഷിക്കും...

അന്വേഷിക്കും...

ഷുഹൈബിനെ കൊലപ്പെടുത്തിയതിൽ ആകാശ് തില്ലങ്കേരി ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പാർട്ടി അന്വേഷിക്കുമെന്നും പി ജയരാജൻ കഴിഞ്ഞദിവസം വ്യക്തമാക്കി. സംഭവത്തിൽ പോലീസ് നടത്തുന്ന അന്വേഷണത്തെക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കൂടുതൽ വാർത്തകൾ:

ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!

പൂരനഗരിയിൽ ചെങ്കൊടി ഉയർന്നു; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം...പൂരനഗരിയിൽ ചെങ്കൊടി ഉയർന്നു; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം...

ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?

English summary
kannur shuhaib murder;cpim will dismiss the accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X