Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുധാകരൻ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; തലസ്ഥാനം ചോരക്കളം, പ്രതിഷേധം ശക്തമാകുന്നു...

തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസ് സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ യഥാർഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ സുധാകരൻ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ തുടരുന്ന 48 മണിക്കൂർ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് നീട്ടുകയാണെന്ന് കെ സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.

സിപിഎം നൽകുന്ന ഡമ്മി പ്രതികളെ പിടികൂടി കേസ് ഒതുക്കാനുള്ള പോലീസ് നീക്കം വിലപോകില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ഷുഹൈബ് വധത്തിൽ സംസ്ഥാന വ്യാപകമായി സിപിഎമ്മിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

യൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ്...

കണ്ണൂരിൽ കെ സുധാകരന്റെ നിരാഹാര സമരം അനിശ്ചതകാലത്തേക്ക് തുടരാൻ തീരുമാനിച്ചതോടൊപ്പം തലസ്ഥാനത്തും പ്രതിഷേധം ശക്തമാക്കുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ യൂത്ത് കോൺഗ്രസ് സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

 സമരം...

സമരം...

ഷുഹൈബ് വധക്കേസിൽ പി ജയരാജനടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും കെഎസ് യുവും ചൊവ്വാഴ്ച സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു. സെക്രട്ടേറിയേറ്റിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷമുണ്ടാകുകയും ചെയ്തു.

പരിക്ക്...

പരിക്ക്...

പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു.

 ചോരയൊലിച്ചു...

ചോരയൊലിച്ചു...

പോലീസിന്റെ ലാത്തിച്ചാർജിൽ നിരവധി കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ചില പ്രവർത്തകരുടെ തലയ്ക്ക് അടിയേറ്റ് ചോരയൊലിച്ചു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് നടത്തിയ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി ജയരാജന്റെ കോലം കത്തിച്ചശേഷമാണ് സെക്രട്ടേറിയേറ്റ് പരിസരത്ത് നിന്നും പിരിഞ്ഞുപോയത്.

നിരാഹാരം..

നിരാഹാരം..

ഷുഹൈബ് വധക്കേസിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂരിൽ കെ സുധാകരന്റെ നിരാഹാര സമരവും സെക്രട്ടേറിയേറ്റിന് മുന്നിൽ ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസ സമരവും തുടരാൻ കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തത്.

 അന്വേഷണം...

അന്വേഷണം...

അതേസമയം, ഷുഹൈബ് വധക്കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എടയന്നൂർ സ്കൂളിലെ എസ്എഫ്ഐ-കെഎസ് യു സംഘർഷമാണ് കൊലയ്ക്ക് പിന്നിലുള്ള കാരണമെന്നും, പ്രതികൾ സിപിഎമ്മുകാരാണെന്നുമാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.

തിരിച്ചറിഞ്ഞു...

തിരിച്ചറിഞ്ഞു...

സംഭവത്തിൽ നാലു പ്രതികളുണ്ടെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. അതേസമയം, കൂടുതൽപേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും സൂചനകളുണ്ട്. ഷുഹൈബ് വധത്തിൽ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

കൂടുതൽ വാർത്തകൾ വായിക്കൂ:

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+