കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം; കാന്തപുരവും നിലപാട് കടുപ്പിച്ചു? പ്രതിഷേധം രൂക്ഷമായപ്പോൾ മുഖ്യമന്ത്രിയെ കണ്ടു...

സംഭവത്തിൽ ഉടൻ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കാന്തപുരം പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

Google Oneindia Malayalam News

തിരുവനന്തപുരം/കോഴിക്കോട്: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ഉടൻ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ മുഖ്യമന്ത്രിയെ കണ്ടു. തിരുവനന്തപുരത്ത് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിൽ ഉടൻ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കാന്തപുരം പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഷുഹൈബ് വധക്കേസില്‍ നാടകീയ രംഗങ്ങള്‍; സിപിഎമ്മുകാര്‍ കീഴടങ്ങി, എത്തിയത് നേതാക്കള്‍ക്കൊപ്പംഷുഹൈബ് വധക്കേസില്‍ നാടകീയ രംഗങ്ങള്‍; സിപിഎമ്മുകാര്‍ കീഴടങ്ങി, എത്തിയത് നേതാക്കള്‍ക്കൊപ്പം

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് എസ്എസ്എഫ്, എസ് വൈസ് സംഘടനകളിലും സജീവമായി പ്രവർത്തിച്ചിരുന്നു. എന്നാൽ സംഭവത്തിൽ പ്രതികളെ പിടികൂടാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയപ്പോൾ എപി വിഭാഗം മൗനം പാലിച്ചത് വിമർശനത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് കാന്തപുരം മുസ്ല്യാർ മുഖ്യമന്ത്രിയെ കണ്ടത്.

 തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

ഷുഹൈബ് വധക്കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിൽ നീതിപൂർവ്വവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച.

 മറുപടി...

മറുപടി...

ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും കൊലപാതകങ്ങൾ അരങ്ങേറുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും, കൊലപാതകങ്ങൾക്ക് അറുതിവരുത്തണമെന്നും കാന്തപുരം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഷുഹൈബ് വധത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും, ഉടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

നേതാക്കൾ...

നേതാക്കൾ...

കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സൈഫുദ്ധീൻ ഹാജി, എസ് വൈഎസ് സംസ്ഥാന സെക്രട്ടറി പിഎ മുഹമ്മദ് കുഞ്ഞ് സഖാഫി, എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പിഎ മുഹമ്മദ് ഫാറൂഖ് എന്നിവരും കാന്തപുരത്തോടൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.

 വിമർശനം...

വിമർശനം...

മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് എസ്എസ്എഫ്, എസ് വൈഎസ് സംഘടനകളിലെയും സജീവ പ്രവർത്തകനായിരുന്നു. എന്നാൽ ഇടതുപക്ഷ ചായ്വുള്ള കാന്തപുരം എപി വിഭാഗം ഷുഹൈബ് വധക്കേസിൽ മൗനം പാലിച്ചു. തുടർന്ന് എപി വിഭാഗം നേതൃത്വത്തിനെതിരെ സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ രൂക്ഷ വിമർശനമുയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കാന്തപുരം മുസ്ല്യാർ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.

 കീഴടങ്ങൽ...

കീഴടങ്ങൽ...

അതേസമയം, മട്ടന്നൂർ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകർ മാലൂർ സ്റ്റേഷനിൽ കീഴടങ്ങി. തില്ലങ്കേരി ആകാശ്, റിജിൻ രാജ് എന്നിവരാണ് ഞായറാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ഇരുവരും കീഴടങ്ങിയത്.

അറസ്റ്റ്...

അറസ്റ്റ്...

ഞായറാഴ്ച കീഴടങ്ങിയ രണ്ടുപേരും ആർഎസ്എസ് പ്രവർത്തകനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിലും പ്രതികളാണെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, ‍ഞായറാഴ്ച വൈകീട്ടോടെ കേസിൽ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്.

അരിച്ചുപെറുക്കി...

അരിച്ചുപെറുക്കി...

സംഭവം നടന്ന് ആറു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് പോലീസിനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനമുയരാൻ കാരണമായിരുന്നു. സംഭവത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിൽ ഇതോടെയാണ് പോലീസ് പാർട്ടിഗ്രാമങ്ങൾ അരിച്ചുപെറുക്കി ഒട്ടേറെപേരെ കസ്റ്റഡിയിലെടുത്തത്.

ഷുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളെന്ന് പറയരുത്! വിവാദം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നുഷുഹൈബിക്കാടെ മയ്യിത്ത് കണ്ട് സന്തോഷിച്ചവളെന്ന് പറയരുത്! വിവാദം അവസാനിപ്പിക്കുമെന്ന് വിശ്വസിക്കുന്നു

മുണ്ടുടുത്ത മുസ്സോളിനിയല്ല, മുണ്ടുടുത്ത മോദി; പിണറായി വിജയന്‍ പഠിക്കുന്നതാര്‍ക്ക്? ഉത്തരം പറയണംമുണ്ടുടുത്ത മുസ്സോളിനിയല്ല, മുണ്ടുടുത്ത മോദി; പിണറായി വിജയന്‍ പഠിക്കുന്നതാര്‍ക്ക്? ഉത്തരം പറയണം

English summary
kannur shuhaib murder;kanthapuram ap aboobacker musliar meets cm pinarayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X