കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ 'സമാധാനമില്ല'! നേതാക്കൾ തമ്മിൽ വാക്കേറ്റം, യുഡിഎഫ് സമാധാന യോഗം ബഹിഷ്കരിച്ചു...

മന്ത്രി എകെ ബാലന്റെ അദ്ധ്യക്ഷതയിലാണ് കണ്ണൂരിൽ ബുധനാഴ്ച സമാധാനയോഗം വിളിച്ചത്.

Google Oneindia Malayalam News

Recommended Video

cmsvideo
കണ്ണൂരിൽ സമാധാന യോഗം ബഹിഷ്കരിച്ചു! നേതാക്കൾ തമ്മിൽ പോരാട്ടം | Oneindia Malayalam

കണ്ണൂർ: ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ കലക്ട്രേറ്റിൽ വിളിച്ചുചേർത്ത സമാധാന യോഗത്തിൽ ബഹളം. യുഡിഎഫ് നേതാക്കളും എൽഡിഎഫ് നേതാക്കളും തമ്മിൽ യോഗത്തിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് യുഡിഎഫ് നേതാക്കൾ സമാധാന യോഗം ബഹിഷ്കരിച്ച് ഹാളിൽ നിന്നും പുറത്തുപോയി.

മന്ത്രി എകെ ബാലന്റെ അദ്ധ്യക്ഷതയിലാണ് കണ്ണൂരിൽ ബുധനാഴ്ച സമാധാനയോഗം വിളിച്ചത്. എന്നാൽ യോഗം ആരംഭിക്കുന്നതിന് മുൻപ് തന്നെ യുഡിഎഫ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിലെ എംഎൽഎമാരായ ജനപ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നതാണ് യുഡിഎഫ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഇതിനുപുറമേ കെകെ രാഗേഷ് എംപിയെ വേദിയിൽ ഇരുത്തിയതും യുഡിഎഫ് നേതാക്കളുടെ പ്രതിഷേധത്തിനിടയാക്കി.

ആരംഭിക്കുന്നത്...

ആരംഭിക്കുന്നത്...

മട്ടന്നൂർ ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂർ കലക്ട്രേറ്റിൽ മന്ത്രി എകെ ബാലന്റെ അദ്ധ്യക്ഷതയിൽ സമാധാനയോഗം വിളിച്ചുചേർത്തത്. യോഗത്തിൽ പങ്കെടുക്കരുതെന്ന് യൂത്ത് ലീഗ് അടക്കമുള്ളവർ യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പങ്കെടുക്കാനായിരുന്നു നേതാക്കളുടെ തീരുമാനം. ബുധനാഴ്ച രാവിലെ 10.30നാണ് യോഗം ആരംഭിച്ചത്.

ബഹളം..

ബഹളം..

യോഗം ആരംഭിച്ച ഉടൻതന്നെ യുഡിഎഫ് നേതാക്കൾ പ്രതിഷേധം തുടങ്ങി. സിപിഎം പ്രതിനിധിയായി വന്ന കെകെ രാഗേഷ് എംപിയെ വേദിയിൽ ഇരുത്തിയതാണ് യുഡിഎഫ് നേതാക്കളെ ചൊടിപ്പിച്ചത്. തുടർന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും തമ്മിൽ വാക്കേറ്റവുണ്ടായി.

എംഎൽഎമാർ...

എംഎൽഎമാർ...

ഇതിനിടെ ജില്ലയിലെ യുഡിഎഫ് എംഎൽഎമാരെ യോഗത്തിലേക്ക് ക്ഷണിക്കാത്തതിലും യുഡിഎഫ് നേതാക്കൾ പ്രതിഷേധമുയർത്തി. ഈ സമയം ഹാളിന് പുറത്തുണ്ടായിരുന്ന യുഡിഎഫ് എംഎൽഎമാരായ സണ്ണി ജോസഫ്, കെഎം ഷാജി, കെസി ജോസഫ് എന്നിവർ യോഗസ്ഥലത്തേക്ക് പ്രവേശിച്ചു. ഇതോടെ വീണ്ടും ബഹളമുണ്ടായി.

സ്ഥലം മാറിയിരുന്നു...

സ്ഥലം മാറിയിരുന്നു...

ബഹളം ശമിപ്പിക്കാനായി കെകെ രാഗേഷ് വേദിയിൽ നിന്നിറങ്ങിയെങ്കിലും യുഡിഎഫ് നേതാക്കൾ പ്രതിഷേധം നിർത്തിയില്ല. അതിനിടെ, ജനപ്രതിനിധികൾക്കായുള്ള യോഗം പിന്നീട് വിളിക്കുമെന്നും, ഇത് സർവകക്ഷി യോഗമാണെന്നും മന്ത്രി എകെ ബാലൻ വിശദീകരണം നൽകി. എംപിയായതിനാലാണ് കെകെ രാഗേഷിനെ വേദിയിലിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതുകൊണ്ടൊന്നും യുഡിഎഫ് നേതാക്കൾ അടങ്ങിയില്ല.

പുറത്തേക്ക്...

പുറത്തേക്ക്...

യോഗം നടക്കുന്ന ഹാളിൽ പ്രതിഷേധം തുടർന്ന യുഡിഎഫ് നേതാക്കൾ പീന്നീട് യോഗം ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച് പുറത്തുപോയി. ജനപ്രതിനിധികളെ ക്ഷണിക്കാത്തത് യോഗത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നതാണെന്ന് യുഡിഎഫ് എംഎൽഎമാർ ആരോപിച്ചു.

 യോഗം തുടർന്നു...

യോഗം തുടർന്നു...

എന്നാൽ മാധ്യമങ്ങൾക്ക് മുന്നിൽ യുഡിഎഫിന്റെ നാടകമാണ് അരങ്ങേറിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചു. ആത്മാർത്ഥയുണ്ടെങ്കിൽ യോഗത്തിന് ശേഷമാണ് പ്രതികരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് നേതാക്കൾ ബഹിഷ്കരിച്ചെങ്കിലും മറ്റു പാർട്ടികളുടെ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സമാധാന യോഗം പിന്നീട് പുനരാരംഭിച്ചു.

കൂടുതൽ വാർത്തകൾ:

ഷുഹൈബ് കൊലപാതകത്തിൽ സിപിഎം നേതാക്കളും കുടുങ്ങുന്നു! ഫോൺ രേഖകൾ പോലീസിന്ഷുഹൈബ് കൊലപാതകത്തിൽ സിപിഎം നേതാക്കളും കുടുങ്ങുന്നു! ഫോൺ രേഖകൾ പോലീസിന്

മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം... മൂന്നാമത് കെട്ടിയ ഇമ്രാൻ ഖാനെതിരെ രണ്ടാം ഭാര്യ! താൻ ഭാര്യയായിരിക്കുമ്പോൾ ബുഷ്റയുമായി ബന്ധം...

റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

English summary
kannur shuhaib murder;udf leaders boycott all party meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X