Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ ഇനി സംസ്ഥാനത്തെ ആദ്യ ഹരിത ജയില്‍;പ്രഖ്യാപനം നടത്തി മന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്തെ ആദ്യ ഹരിത ജയില്‍ പ്രഖ്യാപനവും മത്സ്യക്കൃഷി ഉദ്ഘാടനവും കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ മന്ത്രി ഇപി ജയരാജൻ നിർവഹിച്ചു. ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍കേരള കമ്പനി എന്നിവയുടെ എന്നിവയുടെ സഹകരണത്തോടെയാണ് ജയിൽ ഹരിത ജയിലായി മാറിയത്.

ജയിലിലെ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ജയില്‍ വളപ്പില്‍ കാലാകാലങ്ങളായി ഉണ്ടായിരുന്ന അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും ക്ലീന്‍ കേരള കമ്പനിയ്ക്ക് തരംതിരിച്ച് നല്‍കുകയും ചെയ്തിരുന്നു. ഇങ്ങനെ ശ്രമകരമായി മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമാകാന്‍ ഈ സബ്ജയിലിന് സാധിച്ചുവെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

kannur sub jail

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും നിരോധിച്ചും ഗ്രീന്‍പ്രോട്ടോക്കാള്‍ പാലിച്ചും മാതൃകയാവുകയാണ് ജയില്‍.
ഒപ്പം ജയില്‍ വളപ്പില്‍ ആരംഭിച്ച കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെനിക്ഷേപിച്ചു. പച്ചക്കറി കൃഷി ചെയ്യുന്നതിന് പുറമെയാണ് മത്സ്യകൃഷി കൂടി ആരംഭിക്കുന്നത്. സബ് ജയിലിലെ അന്തേവാസികള്‍ തന്നെയാണ് ഒരു സെന്റ് സ്ഥലത്ത് കുളം നിര്‍മ്മിച്ചത്.

സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടെയും സഹായത്തോടെ ഫിഷറീസ് വകുപ്പില്‍ നിന്ന് സാങ്കേതിക സഹായം തേടിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ തിലോപിയ മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. വിജയകരമായി മത്സ്യകൃഷി പൂര്‍ത്തിയാക്കാനും വിളവെടുപ്പ് നടത്താനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+