ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിനി മരിച്ചു. വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍; സംഭവം കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നില്‍ ട്രെയിനിന് നിന്ന് വീണ വിദ്യാര്‍ത്ഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് കരിമ്പം പൂമംഗലം സ്വദേശി ആതിര(19) ആണ് മരിച്ചത്.
തളിപ്പറമ്പ് പന്നിയൂര്‍ പൂവ്വം സ്വദേശ് അക്ഷയ് (17) നെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അക്ഷയ്. കണ്ണൂര്‍ സിസിആര്‍ബി എസ്ഐ മധുസൂധനന്-തുളസി ദമ്പതികളുടെ മകളാണ് ടിടിസി വിദ്യാര്‍ത്ഥിയായ ആതിര.

ബുധനാഴ്ച രാത്രി എട്ടര മണിയോടുകൂടിയാണ് ഇരുവരെയും ചെറുകുന്ന് താവം പുന്നച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലെ റെയില്‍ പാളത്തിന് സമീപം വീണ് കിടക്കുന്നത് കണ്ടെതത്തിയത്.
കണ്ണപുരം പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഇരുവരേയും ചെറുകുന്ന് മിഷന് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആതിര മരിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications