കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിനി മരിച്ചു. വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍; സംഭവം കണ്ണൂരില്‍

  • By Sanoop
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ചെറുകുന്നില്‍ ട്രെയിനിന് നിന്ന് വീണ വിദ്യാര്‍ത്ഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് കരിമ്പം പൂമംഗലം സ്വദേശി ആതിര(19) ആണ് മരിച്ചത്.

തോമസ് ചാണ്ടിയില്‍ എല്‍ഡിഎഫ് പിളരും? സിപിഐയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വവും; യുഡിഎഫിലേക്ക് ക്ഷണംതോമസ് ചാണ്ടിയില്‍ എല്‍ഡിഎഫ് പിളരും? സിപിഐയ്‌ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വവും; യുഡിഎഫിലേക്ക് ക്ഷണം

തളിപ്പറമ്പ് പന്നിയൂര്‍ പൂവ്വം സ്വദേശ് അക്ഷയ് (17) നെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അക്ഷയ്. കണ്ണൂര്‍ സിസിആര്‍ബി എസ്ഐ മധുസൂധനന്‍-തുളസി ദമ്പതികളുടെ മകളാണ് ടിടിസി വിദ്യാര്‍ത്ഥിയായ ആതിര.

pic

ബുധനാഴ്ച രാത്രി എട്ടര മണിയോടുകൂടിയാണ് ഇരുവരെയും ചെറുകുന്ന് താവം പുന്നച്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലെ റെയില്‍ പാളത്തിന് സമീപം വീണ് കിടക്കുന്നത് കണ്ടെതത്തിയത്.

കണ്ണപുരം പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് ഇരുവരേയും ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആതിര മരിച്ചിരുന്നു.

English summary
students fall down from train in cherukunnu kannur district on tuesday night. girl died and boy was hospitalised with serious injuries in pariyaram medical college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X