കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു പീഡനം, ചെയ്തത് അധ്യാപകന്‍, കുട്ടികളുടെ വെളിപ്പെടുത്തല്‍!!

കൗണ്‍സിലിങാണ് രണ്ടു പെണ്‍‍കുട്ടികള്‍ അധ്യാപകന്‍ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്

  • By Sooraj
Google Oneindia Malayalam News

ചെറുകുന്ന്: കണ്ണൂരില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചു. രണ്ടു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ കണ്ണാടിപ്പറമ്പ് വയപ്രം സ്വദേശിയായ അധ്യാപകന്‍ രജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം സര്‍ക്കാര്‍ സ്‌കൂളില്‍

മാട്ടൂല്‍ പഞ്ചായത്തിസെ സര്‍ക്കാര്‍ സ്‌കൂളിലാണ് സഭവം നടന്നത്. ഒരു വര്‍ഷം മുമ്പാണ് അധ്യാപകന്‍ രണ്ടു കൂട്ടികളെ പീഡനത്തിന് ഇരയാക്കിയത്.

വെളിപ്പെടുത്തല്‍ കൗണ്‍സിലിങില്‍

കുട്ടികള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അധ്യാപകന്റെ പീഡനം. സ്‌കൂളില്‍ ഈ വര്‍ഷം നടത്തിയ കൗണ്‍സിലിങാണ് കുട്ടികള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

അധ്യാപകന്‍ സ്ഥലം മാറി

സംഭവത്തിനു ശേഷം അധ്യാപകന്‍ രജിത്ത് ഈ സ്‌കൂളില്‍ നിന്നു സ്ഥലം മാറിപ്പോയിരുന്നു. നാറാത്ത് ചെറാക്കര എല്‍പി സ്‌കൂളിലാണ് അധ്യാപകന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.

പരാതി നല്‍കി

കുട്ടികളുടെ മാതാപിതാക്കള്‍ കണ്ണപുരം പോലീസില്‍ അധ്യാപകനെതിരേ പരാതി നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ ഇത് ഒതുക്കാന്‍ ശ്രമങ്ഹള്‍ നടന്നു. തുടര്‍ന്നു കുട്ടികളുടെ മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

സ്ഥിരീകരിച്ചു

ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ രജിത്തിനെതിരായ ആരോപണം ശരിയാണെന്ന് തെളിഞ്ഞു. കണ്ണപുരം എസ്‌ഐ ടി എ ഫിലിപ്പാണ് തുടര്‍ന്നു അധ്യാപകനെതിരേ കേസെടുത്തത്. അറസ്റ്റ് ചെയ്ത രജിത്തിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

English summary
teacher is arrested in kannur for molesting two lp school students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X