Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയത് അമ്മ തന്നെ, കാമുകനൊപ്പം ജീവിക്കാൻ ക്രൂരകൃത്യം

കണ്ണൂർ: കണ്ണൂർ തയ്യിൽ ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത് അമ്മ തന്നെ. അമ്മ ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഈ ക്രൂരകകൃത്യം നടത്തിയതെന്ന് വ്യക്തമായതായി പോലീസ്. പുലർച്ചെ രണ്ടരയോടെ കുഞ്ഞുമായി കടൽത്തീരത്തേയ്ക്ക് പോവുകയും കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിക്കാനും ശരണ്യ ശ്രമിച്ചിരുന്നു.

കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ- പ്രണവ് ദമ്പതികളുടെ മകനായ വിയാന്റെ മൃതദേഹമാണ് തിങ്കളാഴ്ച കടപ്പുറത്ത് കണ്ടെത്തിയക്, കരിങ്കൽ ഭിത്തികൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിടുകയായിരുന്നു എന്നാണ് പ്രഥാമിക നിഗമനം.

crime

കുട്ടിയുടെ മരണത്തിൽ ബന്ധുക്കൾ തന്നെ നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് പ്രണവാണെന്ന് ശരണ്യയും അമ്മ ശരണ്യയാണെന്ന് പ്രണവും ആരോപിച്ചിരുന്നു. തുടർന്ന് ശാസ്ത്രീയ പരിശോധനയിലൂടെയാണ് കൊലപാതകം നടത്തിയത് ശരണ്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ശരണ്യയുടെ വസ്ത്രിത്തിൽ നിന്നും കടൽ വെള്ളത്തിന്റെ അംശം കണ്ടെത്താനായത് നിർണായകമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+