കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂർ സർവ്വകലാശാല വിവാദ സിലബസ്; പോരായ്മകൾ ഉണ്ടെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം; കണ്ണൂർ സർവ്വകലാശാല സിലബസിൽ പോരായ്മകൾ ഉണ്ടെന്ന് വ്യക്തമാക്കി വിദഗ്ദ സമിതി റിപ്പോർട്ട്.പ്രൊഫസര്‍ ജെ പ്രഭാഷ്‌, ഡോ കെ.എസ് പവിത്രൻ എന്നിവരടങ്ങിയ സമിതിയാണ് വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് ഉടൻ ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറും.

syllabus

ആർഎസ്എസ് ആചാര്യൻമാരായ വിഡി സവർക്കർ, എംഎസ് ഗോൾവൽക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യ സിലബസിൽ മാറ്റം വരുത്തണമെന്നാണ് സമിതി നിർദ്ദേശം. അതിനാൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും മാത്രമല്ല ഉൾപ്പെടുത്താത്ത വിഷയങ്ങൾ ഉൽപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയംസിലബസില്‍ കാവിവല്‍ക്കരണമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നതായി മനോരമ റിപ്പോർട്ട് ചെയ്തു. മറ്റ് സർവ്വകലാശാലകളിലും സവര്‍ക്കറുടേയും ഗോള്‍വര്‍ക്കറുടേയും പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സമിതി റിപ്പോർട്ട് പഠിച്ചതിന് ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു.

വിഡി സവർക്കർ, എംഎസ് ഗോൾവൽക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി കണ്ണൂർ സർവ്വകലാശാല എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ച നടപടിയായിരുന്നു വിവാദങ്ങൾക്ക് കാരണമായത്. പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്.രചനകള്‍ അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയില്‍ വര്‍ഗ്ഗീയ പരാമര്‍ശമുണ്ടെന്നുമാണ് പരാതി ഉയർന്നത്.

തുടർന്ന് കെഎസ്​യു, യൂത്ത്​ കോൺഗ്രസ്, ഫ്രറ്റേണിറ്റി, എംഎസ്​എഫ്​​ പ്രവർത്തകർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. അതേസമയം വിവാദങ്ങൾ അനാവശ്യമാണെന്ന നിലപാടായിരുന്നു വൈസ് ചാൻസലറുടേത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാർത്ഥികൾ മനസിലാക്കണം. സവർക്കറുടേയും ഗോൾവാർക്കറുടേയും ആശയങ്ങളാണ് രാജ്യം ഭരിക്കുന്ന പാർട്ടി നടപ്പാക്കുന്നത്. മറ്റ് സര്‍വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണം.യോജിപ്പില്ലാത്ത പുസത്കം വായിക്കരുത് എന്ന് പറയുന്നത് താലിബാൻ രീതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

സിലബസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു യൂണിയൻ ചെയർമാനും സ്വീകരിച്ചത്. വിമർശനാത്മകമായിട്ടാണ് കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടത്. നമ്മൾ എല്ലാവരേയും കുറിച്ച് പഠിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘപരിവാറിനെ എതിര്‍ക്കുന്നത് ജെഎന്‍യു ക്യാമ്പസാണ്. അവിടേയും സവർക്കറിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്നായിരുന്നു ചെയർമാനായ എംകെ ഹസൻ പറഞ്ഞത്. അതേസമയം വിവാദം കടുത്തതോടെ പിന്നീട് സിലബസ് മരവിപ്പിച്ചതായി വൈസ് ചാൻസലർ അറിയിക്കുകയായിരുന്നു. എന്നാൽ റിപ്പോർട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഷയം പരിശോധിക്കുമെന്നാണ് മന്ത്രി ആർ ബിന്ദു പറഞ്ഞത്.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
Kannur University Controversial Syllabus; Expert committee submits report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X