Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ല', പ്രിയ വര്‍ഗീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് പ്രിയാവർഗീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. ചില ചോദ്യങ്ങളും കോടതി ചോദിച്ചു. കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. എൻഎസ്എസ് കോർഡിനേറ്ററായുള്ള പ്രവർത്തനം അധ്യാപക പരിചയം ആവില്ല.

ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോയെന്നും, സ്റ്റുഡന്റ് ഡയറക്ടറായിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോയെന്നും കോടതി ചോദിച്ചു. പ്രിയാ വർഗീസിന്റെത് ചട്ടപ്രകാരമുള്ള നിയമനമല്ലെന്ന് യുജിസി ഹൈക്കോടതിയിൽ ആവർത്തിച്ചു. കേസിൽ നാളെ വിധി പറയും.

prya new

അസോസിയേറ്റ് പ്രൊഫസർ നിയമനം റദ്ദാക്കണമെന്ന റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്‌കറിയ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. അധ്യാപന പരിചയമെന്നത് ഒരു കെട്ടുകഥയല്ല, ഇതൊരു വസ്തുതയാണെന്ന് കോടതി പറഞ്ഞു. എൻഎസ് ഡയറക്ടറായുള്ള ഡെപ്യൂട്ടേഷൻ ഒരിക്കലും അധ്യാപകപരിചയമായി കണക്കാക്കാനാകില്ല.

എൻഎസ് എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യാപക പരിചയമാകില്ലെന്ന് കോടതി പറഞ്ഞു. ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോ?, സ്റ്റുഡന്റ് ഡയറക്ടറായിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോ?, പ്രവർത്തി പരിചയമുണ്ടെന്ന രേഖ സ്‌ക്രൂട്ട്‌നി കമ്മറ്റിക്ക് സമർപ്പിച്ചിരുന്നോയെന്നും കോടതി ചോദിച്ചു.

പ്രവർത്തിപരിചയം സംബന്ധിച്ച പുതിയ രേഖ ഇന്ന് പ്രിയ വർഗീസ് കോടതിക്ക് മുന്നിൽ ഹാജരാക്കി. ഇത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല, സ്‌ക്രൂട്ട്‌നി കമ്മറ്റി പരിശോധിച്ച രേഖകൾ മാത്രം മതിയെന്നാണ് കോടതി പറഞ്ഞത്. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല എന്നായിരുന്നു കേസ് പരിഗണിക്കുമ്പോൾ യുജിസി കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായാണ് സർവകലാശാല സത്യവാങ്മൂലം സമർപ്പിച്ചത്. പ്രിയാ വർഗീസിന്റെ നിയമനം സർവകലാശാല ചാൻസലർ കൂടിയായ ഗവർണറും മരവിപ്പിച്ചിരുന്നു.

പ്രിയ വർഗീസിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് യുജിസി വ്യക്തമാക്കി. 10 വർഷം അസി. പ്രൊഫസർ ആയി അധ്യാപന പരിചയം വേണം. പ്രിയയുടെ ഹാജരിലും യുജിസി സംശയം പ്രകടിപ്പിച്ചു. പിഎച്ച്ഡി കാലയളവിലെ ഹാജർ രേഖയിലാണ് യുജിസി സംശയം പ്രകടിപ്പിച്ചത്. 147 ഹാജർ വേണ്ടിടത്ത് പത്ത് ഹാജരാണ് പ്രിയയ്ക്കുള്ളത്. എന്നിട്ടും ഹാജർ തൃപ്തികരമെന്ന് സർട്ടിഫിക്കറ്റ് നൽകിയെന്ന് യുജിസി കോടതിയിൽ പറഞ്ഞു.

പ്രിയാ വർഗീസിൻറെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂർ സർവകലാശാലയോടു ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയാ വർഗീസിനെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നിയമിച്ചതെന്നാണ് സർവകലാശാലയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ ഏറ്റവും മികച്ച ആളാകണം അധ്യാപകരാകേണ്ടതെന്നും ഏത് തലത്തിലുള്ള നിയമനമാണെങ്കിലും യോഗ്യതയിൽ വിട്ട് വീഴ്ച പാടില്ലെന്നും കോടതി പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+