കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷയെഴുതാം; അനുമതി നൽകി കണ്ണൂർ സർവ്വകലാശാല

Google Oneindia Malayalam News

കോഴിക്കോട്: അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷയെഴുതാൻ അനുമതി. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കണ്ണൂർ സർവ്വകലാശാലയുടെ നടപടി. സർവകലാശാല അനുവദിക്കുകയാണെങ്കിൽ പരീക്ഷയെഴുതാമെന്നും അനുവാദം നൽകുന്നത് സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ സർവ്വകലാശാല നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷയെഴുതാൻ അനുമതി നൽകിയിരിക്കുന്നത്.

ഏപ്രില്‍ മുതല്‍ കോണ്‍ഗ്രസിന് 'ബിഗ് വിന്‍'!9 സീറ്റുകള്‍ തനിച്ച് കിട്ടും!ലിസ്റ്റില്‍ പ്രിയങ്കയുംഏപ്രില്‍ മുതല്‍ കോണ്‍ഗ്രസിന് 'ബിഗ് വിന്‍'!9 സീറ്റുകള്‍ തനിച്ച് കിട്ടും!ലിസ്റ്റില്‍ പ്രിയങ്കയും

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലനെതിരെ യുഎപിഎ ചുമത്തിയിരുന്നു. കണ്ണൂർ സർവ്വകലാശാലയിലെ പലയാട് ക്യാമ്പസിലെ നിയമ വിദ്യാർത്ഥിയാണ് അലൻ. എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷകളാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ അലനുളളതിനാൽ മറ്റു തടസ്സങ്ങൾ ഇല്ല.

alan

അലന് പരീക്ഷയെഴുതാനുള്ള അവകാശം ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ഇതിന് വേണ്ട മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് സർവ്വകലാശാലയാണെന്നാണ് കോടതി വ്യക്തമാക്കിയത്. സർവ്വകലാശാലയുടെ അനുമതി ലഭിക്കുകയാണെങ്കിൽ പരീക്ഷയെഴുതാനുള്ള മറ്റ് ക്രമീകരണങ്ങൾ സജ്ജമാക്കി നൽകണമെന്ന് എൻഐഎയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

English summary
Kannur University grants permission to Alan Shuhaib to write exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X