Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.സി.നിയമനം: ആർ ബിന്ദു രാജിവെക്കണം: കടുപ്പിച്ച് ചെന്നിത്തല; പ്രതിപക്ഷം പോർമുഖത്തേക്ക്...

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വി.സി നിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. മന്ത്രിക്ക് അധികാരത്തിൽ ഇനി എങ്ങനെ തുടരാനാകും. നിയമനം സംബന്ധിച്ച കത്ത് പുറത്തുവന്നിട്ടും മന്ത്രി പ്രതികരിക്കാത്തത് എന്തു കൊണ്ടൊന്നും ചെന്നിത്തല ചോദിച്ചു. മന്ത്രി രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് മന്ത്രി മാധ്യമങ്ങളെ കാണാതെ ഒളിച്ചുനടക്കുന്നതെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ജോലി നൽകിയതിനുള്ള ഉപകാരസ്മരണയാണ് കണ്ണൂർ വിസിയുടെ പുനർനിയമനമെന്ന് ചൂണ്ടിക്കാട്ടി.

1

സർവകലാശാലയിലെ പ്രോ ചാൻസലർ പദവി ആലങ്കാരികം മാത്രമാണ്.വി.സി നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്തയ്ക്ക് നൽകാനുള്ള പരാതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ഇത് സംബന്ധിച്ച നിയമവിരുദ്ധമായ കാര്യങ്ങൾ പുറത്തു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഗവർണർ ചെയ്ത തെറ്റായ നടപടിയാണെന്നും തെറ്റായിപ്പോയി എന്ന് അദ്ദേഹം സമ്മതിക്കുന്നതായും ചെന്നിത്തല പറഞ്ഞു. അങ്ങേയറ്റം നിയമവിരുദ്ധമായ ഇടപ്പെടൽ നടത്തിയ മന്ത്രി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2

സെർച്ച് കമ്മിറ്റി റദ്ദാക്കിയ നിയമനം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ആ‍ർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമാനമായ പരാതിയിലാണ് മുൻ മന്ത്രി കെ ടി ജലീലിനെതിരെ നേരത്തെ ലോകായുക്ത ഉത്തരവുണ്ടായത്. അതിനാൽ ബിന്ദുവിനെതിരായ പരാതി നിർണായകമാണ്. ചട്ടം ലംഘിച്ച് നൽകിയ നിയമത്തിനെതിരെ നിയമനടപടി തുടങ്ങുന്നതിൻ്റെ ഭാഗമായാണ് ലോകായുക്തയിൽ പരാതി നൽകുന്നത്.- ചെന്നിത്തല വ്യക്തമാക്കി.

ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പുനർനിയമനത്തിന് ശുപാർശ ചെയ്തതിലൂടെ മന്ത്രി ആർ. ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

2

അതിനിടെ വി.സിയുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട് ചട്ടംലംഘിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്‍റെ രാജിക്കായി സമ്മര്‍ദം മുറുകുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോപണവിധേയയായ മന്ത്രി ഇന്നും പ്രതികരിച്ചില്ല. രാജി വേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നു പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറി.

മന്ത്രിയുടെ രാജിയല്ലാതെ പരിഹാരമില്ലെന്ന കടുത്തനിലപാടിലാണ് പ്രതിപക്ഷം. മന്ത്രി നടത്തിയ അനധികൃത ഇടപെടലിന്‍റെ തെളിവാണ് ഗവര്‍ണര്‍ക്കയച്ച കത്തെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലിനുപിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം മുന കൂര്‍പ്പിച്ചു. രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പുറത്തുവന്ന തെളിവുകളുമായി രമേശ് ചെന്നിത്തല ഇന്ന് ലോകായുക്തയെ സമീപിക്കും.

3

സര്‍ക്കാരിന് വഴങ്ങി നിയമന ഫയലില്‍ ഒപ്പുവച്ച ഗവര്‍ണറെയും യുഡിഎഫ് പിന്തുണയ്ക്കില്ല. ഇതേസമയം വിവാദമുയര്‍ന്ന് ഒരാഴ്ച പിന്നിട്ടിട്ടും ആരോപണവിധേയയായ മന്ത്രി ആര്‍ ബിന്ദു മൗനം തുടരുകയാണ്. ഔദ്യോഗിക വസതിക്കുമുന്നില്‍ മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. മാധ്യമപ്രവര്‍ത്തകര്‍ പോകുന്നതുവരെ മന്ത്രി പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ല. പ്രതിഷേധം ഭയന്ന് സെക്രട്ടേറിയറ്റിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. പ്രതിപക്ഷം പറയുന്നതുകേള്‍ക്കാനിരുന്നാല്‍ ദിവസം തോറും മന്ത്രിമാര്‍ രാജി വയ്ക്കേണ്ടിവരുമെന്നാണ് സിപിഎം നിലപാട്.

ഇപ്പോള്‍ രാജി വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ നിലപാടെങ്കിലും കോടതിയില്‍ നിന്നോ ലോകായുക്തയില്‍ നിന്നോ തിരിച്ചടിയുണ്ടായാല്‍ സ്ഥിതിമാറും. ഇന്നലെ ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച സിപിഎം നേതാക്കള്‍ മന്ത്രിയുടെ കത്ത് പുറത്തുവന്ന ശേഷം മൗനത്തിലാണ്. മന്ത്രി രാജി വയ്ക്കണോ എന്ന ചോദ്യത്തോട് കൃത്യമായ മറുപടി നല്‍കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒഴിഞ്ഞുമാറി.

5

കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുകയും ചെയ്തിരുന്നു. കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.

രാവിലെ 7.30 യോടെയായിരുന്നു പ്രതിഷേധം കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകും വഴി മമ്പറത്താണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണപ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിപക്ഷവും ബിജെപിയും ഉൾപ്പെടെ സർക്കാറിനെതിരെ വിഷയത്തിൽ സമര പ്രതിരോധം തീർക്കുകയാണ്.

'റെഡ് ലേഡി' അല്ല.. ഇത് നമ്മുടെ സ്വന്തം ലെന.. പുതിയ ലുക്ക് വൈറൽ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+