• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജന്മ ദേശത്തിന്റെ പേര് മാറുമോ എന്ന ആശങ്കയും ബാക്കിവെച്ചാണ് ഇ അഹമ്മദ് വിടപറഞ്ഞത്

  • By Thanveer

കണ്ണൂര്‍: ജന്മനാടിന്റെ നാമം മാറ്റപ്പെടുമോ എന്ന ആശങ്ക നാട്ടുകാരോട് പങ്ക് വെച്ചാണ് ഇ അഹമ്മദ് വിടപറഞ്ഞത്. കണ്ണുര്‍ സിറ്റിയെന്ന നാമം സിറ്റിക്ക് പുറത്തുള്ള പ്രദേശത്ത് ഉപയോഗിക്കുന്നതിനെതിരെ പലകോണില്‍ നിന്നും എതിര്‍ അഭിപ്രായം വരുന്നുണ്ട്. ജില്ല രൂപീക്രതമാകുമ്പോള്‍ ഇന്ന് കണ്ണൂര്‍ സിറ്റി എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു കണ്ണൂരിന്റെ തലസ്ഥാനം. എന്നാല്‍ പിന്നീട് റെയില്‍വെ സ്റ്റേഷനും, വലിയ ബസ്സ് സ്‌റ്റേഷനും വന്നതോടെ ഇന്നത്തെ ടൗണിലേക്ക് ജില്ലാ തലസ്ഥാനം മാറ്റി നടപ്പെടുകയായിരുന്നു.

പക്ഷെ ഇപ്പോഴും കണ്ണൂര്‍ സിറ്റി എന്ന നാമം പഴയ ടൗണ്‍ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിന് സ്വന്തമാണ്. ഇതിനെതിരെ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും പ്രദേശത്തിന്റെ നാമം മാറ്റപ്പെടണമെന്നും പലരും അഭിപ്രായപ്പെടുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത്തരത്തില്‍ താന്‍ ജനിച്ച മണ്ണിന്റെ നാമം മാറിപ്പോകുമോ എന്ന ആശങ്ക ദുബായില്‍ നടന്ന സിറ്റിഫെസ്റ്റ് പരിപാടിയിലെ പ്രസംഗത്തിനിടെയാണ് ഇ അഹമ്മദ് സൂചിപ്പിച്ചത്.

കര്‍മ്മ മണ്ഡലം മലപ്പുറത്താണെങ്കിലും കണ്ണൂര്‍ സിറ്റി സന്ദര്‍ശിക്കാതെ അദ്ദേഹം കേരളത്തില്‍ നിന്നും മടങ്ങാറില്ല. നാടിന്റെ പരോഗതിക്കായി ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. കുറച്ചു സുഹ്യത്തുക്കളുടെ സഹായത്താല്‍ കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭ എന്ന ആശയം പ്രാവര്‍ത്തികമായപ്പോള്‍ അത് കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ പരോഗതിക്ക് കാതലായ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നത്.

ദീനുല്‍ ഇസ്ലാം സഭയ്ക്ക് കീഴില്‍ ഇഗ്ലീഷ് മീഡിയം അടക്കമുള്ള സ്‌കൂളുകളും, യതീംഖാനയും, അറബിക് കോളേജും മികച്ച നിലവാരത്തില്‍ ഇന്നും പ്രവര്‍ത്തിച്ച് പോകുന്നത് അദ്ദേഹം പ്രസിഡന്റായ കമ്മിറ്റിക്ക് കീഴിലാണ്. ഹംദര്‍ദ് സര്‍വ്വകലാശാലയുടെ ഓഫ് ക്യാപസ് കണ്ണൂര്‍ സിറ്റിയില്‍ സ്ഥാപിക്കാന്‍ കാരണക്കാരനും ഇ അഹമ്മദ് തന്നെയായിരുന്നു. വാഹനപകടത്തെ തുടര്‍ന്ന് മരണപ്പെട്ട ഭാര്യയുടെ കണ്ണൂര്‍ വളപട്ടണത്തുള്ള ഖബര്‍സ്ഥാനി സന്ദര്‍ശിക്കാനും കണ്ണൂര്‍ യാത്രയില്‍ അദ്ദേഹം പ്രത്യേകം സമയം കണ്ടെത്താറുണ്ടായിരുന്നു.

കേന്ദ്രമന്ത്രി എന്ന പദവിയിലിരിക്കുമ്പോഴും റമദാനില്‍ ഒരു ദിവസത്തെ നോമ്പുതുറ കണ്ണൂര്‍ സിറ്റി യതീംഖാനയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു എന്നതും ഏറെ ശ്രദ്ദേയമായിരുന്നു. കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാം സഭ സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കുന്ന മ്യതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. പിന്നീട് കണ്ണൂര്‍ സിറ്റി ജുമഅ മസ്ജിദിനു ചേര്‍ന്നുള്ള ഖബര്‍ സ്ഥാനിയില്‍ അറക്കല്‍ രാജാവിന്റെ ഖബറിനോട് ചേര്‍ന്നാണ് നാടിന്റെ നായകനെ അടക്കം ചെയ്യുന്നത്. ജനസേവനത്തിനായി ജനങ്ങള്‍ക്കൊപ്പം നടന്ന നേതാവിന്റെ വിയോഗത്തില്‍ ഒരു നാട് മുഴുവന്‍ തേങ്ങുകയാണ്.

English summary
Kannur was the stepping stone in E Ahamed's political journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more