കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുറോഡില്‍ യുവാവിന് മര്‍ദനം; നിലവിളിച്ച് സ്ത്രീകള്‍!! അന്വേഷണത്തിന് നിര്‍ദേശം

  • By Ashif
Google Oneindia Malayalam News

തളിപ്പറമ്പ്(കണ്ണൂര്‍): മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പട്ടാപ്പകല്‍ യുവാവിനെ റോഡിലിട്ട് മര്‍ദിച്ച സംഭവം പോലീസ് അന്വേഷിക്കും. വാട്‌സ് ആപ്പ് വീഡിയോയിലാണ് യുവാവിനെ മര്‍ദിച്ച സംഭവം വ്യാപകമായി പ്രചരിക്കപ്പെട്ടത്. പോലീസിന്റെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിച്ചതും സോഷ്യല്‍ മീഡിയയാണ്.

Maxresdefault

തിങ്കളാഴ്ച ഉച്ചയ്ക്ക് ഫുഡ് ഇന്‍സ്‌പെക്ടറുടെ ഓഫീസിന് സമീപമുള്ള ടെക്സ്റ്റയില്‍സിന് മുമ്പിലാണ് ഏതാനും പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ് യുവാവ് നിലവിളിക്കുന്നതും കണ്ടുനിന്ന സ്ത്രീകള്‍ കരയുന്നതും പ്രചരിച്ച വീഡിയോയിലുണ്ട്.

ആളുകള്‍ കൂടിയപ്പോള്‍ അപസ്മാര രോഗിയാണെന്നാണ് മര്‍ദിക്കുന്നവര്‍ പറഞ്ഞത്. യുവാവിനെ വലിച്ചിഴച്ച് മാര്‍ക്കറ്റിനടുത്തേക്ക് കൊണ്ടുപോകുന്നതും കാണാം. പിന്നീട് ഈ യുവാവിന് എന്തുസംഭവിച്ചു എന്ന് വ്യക്തമല്ല.

ഒരു കടയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ പിടികൂടിയിരുന്നു. പണം തരാം എന്ന വ്യവസ്ഥയില്‍ വിട്ടയച്ചു. പറഞ്ഞ ദിവസമായിട്ടും പണം നല്‍കിയില്ല. തുടര്‍ന്നാണ് പിടികൂടി മര്‍ദിച്ചത് എന്നാണ് നാട്ടുകാരോട് അക്രമികള്‍ പറഞ്ഞത്. വിശദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിവൈഎസ്പി കെവി വേണുഗോപാല്‍ പറഞ്ഞു.

English summary
Kannur Youth Beaten Video: Police starts Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X