കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുഹൈബിനെ കൊന്നവരെ തിരിച്ചറിഞ്ഞു; സിപിഎം നേതാവ് കസ്റ്റഡിയില്‍, പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ്

സിപിഎം നേതാവിന് പുറമെ, ശനിയാഴ്ച അര്‍ധരാത്രി ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടി കൊലപ്പെടുത്തിയവരെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. അക്രമികളെ പിടികൂടാന്‍ വന്‍ പോലീസ് സംഘം സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി. സിപിഎം പ്രാദേശിക നേതാവ് പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാളില്‍ നിന്നാണ് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.

അതേസമയം, കൊലപാതകം നടന്ന് ഒരാഴ്ചയോട് അടുത്തിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആക്രമണത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ സിപിഎം ജില്ലാ നേതാവിന്റെ ബന്ധുവാണെന്നാണ് ലഭ്യമാകുന്ന വിവരം...

 പ്രദേശവാസികള്‍

പ്രദേശവാസികള്‍

പ്രദേശവാസികളായ ചിലര്‍ തന്നെയാണ് ആക്രമണത്തിന് പിന്നില്‍. പ്രതികളെ കുറിച്ച് കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് പ്രതിഷേധം ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്.

പ്രാദേശിക സഹായം

പ്രാദേശിക സഹായം

അക്രമികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ട്. സഹായം നല്‍കിയവരെ പോലീസ് തിരിച്ചറിഞ്ഞു. മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകന്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്.

പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ്

പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ്

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലുള്ള സിപിഎം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. പക്ഷേ, ആരെയും പിടികൂടാന്‍ സാധിച്ചില്ല.

റെയ്ഡ് വിവരം ചോര്‍ന്നു

റെയ്ഡ് വിവരം ചോര്‍ന്നു

റെയ്ഡ് വിവരം ചോര്‍ന്നുവെന്നാണ് പോലീസ് മനസിലാക്കുന്നത്. മുടക്കോഴി, പെരിങ്ങാനം, മച്ചൂര്‍ മലകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പോലീസ് എത്തുംമുമ്പ് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ടിപി കേസിലെ പ്രതികള്‍ ഈ മേഖലയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്.

ആറ് പേരെ കൂടി

ആറ് പേരെ കൂടി

സിപിഎം നേതാവിന് പുറമെ, ശനിയാഴ്ച അര്‍ധരാത്രി ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. എന്നാല്‍ അക്രമികളെ കുറിച്ച് ഇവരില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 വൈകാതെ അറസ്റ്റ്

വൈകാതെ അറസ്റ്റ്

അധികം വൈകാതെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികള്‍ വന്ന കാറിന്റെ ചിത്രം മട്ടന്നൂര്‍, എടയന്നൂര്‍ ഭാഗങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷേ, ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ച കാറിലാണ് അക്രമികള്‍ വന്നത്.

രക്ഷപ്പെടാന്‍ സൗകര്യം

രക്ഷപ്പെടാന്‍ സൗകര്യം

പ്രതികള്‍ക്ക് സഹായം നല്‍കിയവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പോലീസ് നടപടികള്‍ വേഗത്തിലാക്കിയത്.

വീട്ടുകാരുടെ മൊഴിയെടുത്തില്ല

വീട്ടുകാരുടെ മൊഴിയെടുത്തില്ല

അതേസമയം, പോലീസില്‍ വിശ്വാസമില്ലെന്ന് ശുഹൈബിന്റെ പിതാവ് പ്രതികരിച്ചു. അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇത്ര ദിവസമായിട്ടും ശുഹൈബിന്റെ വീട്ടുകാരുടെ മൊഴി എടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

സ്‌റ്റേഷന്‍ ഉപരോധം

സ്‌റ്റേഷന്‍ ഉപരോധം

ഞായറാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കും. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തിങ്കളാഴ്ച മുതല്‍ കണ്ണൂരില്‍ 48 മണിക്കൂര്‍ നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

നാല് പ്രതികള്‍

നാല് പ്രതികള്‍

നാല് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇവര്‍ എവിടെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടില്ല. പ്രതികള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള എല്ലായിടത്തും റെയ്ഡ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, റെയ്ഡ് വിവരങ്ങള്‍ ചോരുന്നത് പോലീസിന് തിരിച്ചടിയാണ്.

 വിവാദ പരോളും പരിശോധിക്കുന്നു

വിവാദ പരോളും പരിശോധിക്കുന്നു

ശുഹൈബ് കൊല്ലപ്പെടുന്നതിന് മുമ്പ് കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട സിപിഎം ബന്ധമുള്ളവര്‍ക്ക് കൂട്ടത്തോടെ പരോള്‍ ലഭിച്ചത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രേേമശ് ചെന്നിത്തല ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.

മുഖ്യമന്ത്രിയുടെ നിലപാട്

മുഖ്യമന്ത്രിയുടെ നിലപാട്

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11ഓടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ ചായ കുടിക്കുകയായിരുന്ന ശുഹൈബിനെതിരേ ആക്രമണമുണ്ടായത്. കാറിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. വളരെ ക്രൂരമായിട്ടാണ് കൊലപാതകം നടത്തിയത്. സ്വന്തം ജില്ലയിലുണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കകിയിട്ടുണ്ട്.

ശുഹൈബിനെ കൊന്നതും ടിപിയെ കൊന്ന അതേ പ്രതികള്‍.... കൊലപ്പെടുത്തിയ രീതികള്‍ സമാനംശുഹൈബിനെ കൊന്നതും ടിപിയെ കൊന്ന അതേ പ്രതികള്‍.... കൊലപ്പെടുത്തിയ രീതികള്‍ സമാനം

English summary
Kannur Youth Congress Leader Shuhaib Murder: Police gets details of accuses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X