കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് കൊലക്കേസില്‍ കണക്കുകള്‍ മാറി; അക്രമിസംഘത്തില്‍ കൂടുതല്‍പേര്‍, നിര്‍ണായക വിവരം പുറത്ത്

സിഐടിയു, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
അക്രമസംഘത്തിന്റെ നിര്‍ണായക വിവരം പുറത്ത് | Oneindia Malayalam

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചു. കാറിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു ഇതുവരെയുള്ള വിവരം. എന്നാല്‍ സംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം കിട്ടി.

അറസ്റ്റിലായ രണ്ടുപേരില്‍ നിന്ന് നിര്‍ണായകമായ മറ്റു പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഇന്ന് നിരാഹാര സമരം തുടങ്ങി. വ്യത്യസ്തമായ ചില വിവരങ്ങളാണിപ്പോള്‍ ഷുഹൈബ് വധക്കേസില്‍ പുറത്തുവന്നിരിക്കുന്നത്...

രണ്ടുപ്രതികളെ ചോദ്യം ചെയ്തപ്പോള്‍

രണ്ടുപ്രതികളെ ചോദ്യം ചെയ്തപ്പോള്‍

കേസില്‍ രണ്ടുപ്രതികളാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ മാലൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ വിശദാമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മണിക്കൂറുകളോളം

മണിക്കൂറുകളോളം

ജില്ലാ പോലീസ് ആസ്ഥാനത്ത് മണിക്കൂറുകളോളം ആകാശിനെയും റിജിനെയും ചോദ്യം ചെയ്തു. ജില്ലാ പോലീസ് മേധാവി ശിവവിക്രമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അപ്പോഴാണ് പ്രതികള്‍ കൊലപാതകം സംബന്ധിച്ച് വിശദീകരിച്ചത്.

കാറിലെത്തിയത് അഞ്ചുപേര്‍

കാറിലെത്തിയത് അഞ്ചുപേര്‍

മട്ടന്നൂര്‍ യൂത്ത്‌കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു ഷുഹൈബ് കഴിഞ്ഞ 12ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കറൊട്ടിച്ച കാറില്‍ വന്ന നാലംഗ സംഘമായിരുന്നു കൊല നടത്തിയത് എന്നായിരുന്നു വിവരം. പക്ഷേ, ഇപ്പോള്‍ പോലീസ് പറയുന്നത് കൊലയാളി സംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു എന്നാണ്.

എത്തിയത് കാലുവെട്ടാന്‍

എത്തിയത് കാലുവെട്ടാന്‍

മാത്രമല്ല, കൊലപാതകമായിരുന്നില്ല അക്രമികളുടെ ലക്ഷ്യം. കാലുവെട്ടാനാണ് എത്തിയത്. സംഘത്തിലുള്ള എല്ലാവരുടെ പേരുകള്‍ പോലീസിന് ലഭിച്ചു. ആകാശിനെയും റിജിനെയും ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

മൂന്ന് തട്ടിലുള്ളവരും

മൂന്ന് തട്ടിലുള്ളവരും

ഷുഹൈബിന് ആക്രമിക്കപ്പെടുമെന്ന് സിപിഎം പ്രാദേശിക നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സിഐടിയു, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ട്.

കൂടുതല്‍ പേരെ പ്രതിചേര്‍ക്കും

കൂടുതല്‍ പേരെ പ്രതിചേര്‍ക്കും

ആകാശിനും റിജിനും കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ട്. ഇക്കാര്യം ബോധ്യമായതിനെ തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘത്തെ ബാക്കി മൂന്ന് പേരെ കുറിച്ചും പോലീസിന് വിവരം കിട്ടി. പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും സഹായിച്ചവരുള്‍പ്പെടെ കേസില്‍ പ്രതികളാകും.

പോലീസ് ശല്യം

പോലീസ് ശല്യം

ഇവരെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്. സിപിഎം നേതാക്കള്‍ക്കൊപ്പമെത്തിയാണ് ഞായറാഴ്ച രാവിലെ ആകാശും റിജിനും പോലീസില്‍ കീഴടങ്ങിയത്. ഇവര്‍ പ്രതികളല്ലെന്നും പോലീസ് ശല്യം സഹിക്കവയ്യാതെ കീഴടങ്ങിയതാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.

സിപിഎം വാദം തെറ്റ്

സിപിഎം വാദം തെറ്റ്

ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നായിരുന്നു സിപിഎം നേതാക്കള്‍ തുടക്കത്തില്‍ പ്രതികരിച്ചത്. പക്ഷേ, അറസ്റ്റിലായ രണ്ടുപേരും സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ കീഴടങ്ങാനെത്തിയതും സിപിഎം നേതാക്കള്‍ക്കൊപ്പമാണ്.

മുഖം നോക്കാതെ നടപടി

മുഖം നോക്കാതെ നടപടി

വിഷയത്തില്‍ ഏറെ വൈകിയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും ചിലരെ കസ്റ്റഡിയിയലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കും

കോടതിയില്‍ ഹാജരാക്കും

ആകാശിനെയും റിജിനെയും ഞായറാഴ്ച പകല്‍ മുഴുവന്‍ ചോദ്യം ചെയ്തു. വൈകീട്ട് ഇവരെ മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇന്ന ഇരുവരെയും മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

സുധാകരന്റെ സമരം

സുധാകരന്റെ സമരം

മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍ നിരാഹാര സമരം തുടങ്ങി. 48 മണിക്കൂര്‍ സരമാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ പിടിയിലായത് യഥാര്‍ഥ പ്രതികളാണോ എന്ന കാര്യത്തില്‍ സുധാകരന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഡീന്‍ കുര്യാക്കോസും

ഡീന്‍ കുര്യാക്കോസും

യൂത്ത് കോണ്‍ഗ്രസ് സംസ്ഥന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഇന്ന് സത്യഗ്രഹമിരിക്കും. സെക്ടട്ടറിയേറ്റിന് മുമ്പിലാണ് ഡീനിന്റെ സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരം ഉദ്ഘാടനം ചെയ്യുക. ഇപ്പോള്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആരോപണം പോലീസ് തള്ളി.

English summary
Kannur Youth Congress Leader Shuhaib Murder: Police gets more details of accuses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X