• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ജലപാതയായ കനോലി കനാലിന്റെ നവീകരണം കടലാസിലൊതുങ്ങി

  • By desk

മലപ്പുറം: കരളത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത ജലപാതയായ കനോലി കനാല്‍ വികസനം കടലാസില്‍ മാത്രമായി ഒതുങ്ങി. കനാലിന്റെ നവീകരണവുമായി ബന്ധപ്പെട്ട നിരവധി വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടായെങ്കലും ഒന്നും നടപ്പായില്ല. റോഡ് ഗതാഗതം സജീവമാകുന്നതിനു മുമ്പ് ചരക്ക് ഗതാഗത മാര്‍ഗ്ഗത്തിന്റെ ഇടമായിരുന്ന കനോലി കനാല്‍ ഇന്ന് സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലാണ്.

എല്‍ഡിഎഫിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിംലീഗില്‍ചേര്‍ന്നു, കാവനൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിക്കും

പഴയ കൊച്ചി-കോഴിക്കോട് ജലപാതയായ കനോലി കനാല്‍ നീര്‍ച്ചാല്‍ മാത്രമായി മാറി. മലബാര്‍ ജില്ലാ കലക്ടറായിരുന്ന എ.വി.കനോലിയാണ് കനോലി കനാലിന്റെ ശില്പി. 1845 ലാണ് കനാലിന്റെ രൂപരേഖ അന്നത്തെ മദ്രാസ് ഗവണ്‍മെന്റിന് സമര്‍പ്പിച്ചത്. 1846 ല്‍ കനാല്‍ നിര്‍മ്മാണത്തിന് അനുമതിയായി. 1850 ലാണ് ആദ്യഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടത്തില്‍ ഏലത്തൂര്‍ പുഴയെ കല്ലായി പുഴയോടും, കല്ലായി പുഴയെ ബേപ്പൂര്‍ പുഴയോടും ബന്ധിപ്പിച്ചു.1848-ല്‍ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.രണ്ടാം ഘട്ടത്തില്‍ പൊന്നാനി, ചാവക്കാട് പുഴകളെയും, ജലാശയങ്ങളെയും സംയോജിപ്പിച്ചാണ് കനാല്‍ നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും മനുഷ്യാധ്വാനത്തിന്റെ ഫലമായി രൂപം കൊണ്ട കനോലി കനാലിന്റെ പൂര്‍ത്തീകരണം കനോലി സായിപ്പിന്റെ നിര്യാണത്തോടെ നിലച്ചു.

കനോലി കനാല്‍

എന്നാല്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാംകുളം ജില്ലകളെ ബന്ധിപ്പിച്ച് കടന്ന് പോവുന്ന കനോലി കനാല്‍ വഴി പഴയ കാലത്ത് ചരക്കുകള്‍ കൊണ്ട് പോവുന്നതിന് ഏറെയും ഉപയോഗിച്ചിരുന്നു. തോണിയില്‍ ദിവസങ്ങളെടുത്താണ് ചരക്കുകള്‍ വിവിധയിടങ്ങളിലേക്ക് എത്തിച്ചിരുന്നത്.നൂറു മീറ്ററിലേറെ വീതിയുണ്ടായിരുന്ന കനോലി കനാലിലൂടെ ഒരേ സമയം നിരവധി വഞ്ചികളാണ് കടന്നു പോയിരുന്നത്. എന്നാല്‍ വ്യാപക കൈയ്യേറ്റത്തെത്തുടര്‍ന്ന് കനോലി കനാല്‍ പകുതിയായി ചുരുങ്ങുകയും, ഇപ്പോള്‍ വെറുമൊരു ഒഴുക്കുനിലച്ച നീര്‍ച്ചാലായി മാറുകയും ചെയ്തു. റോഡിലൂടെയുള്ള ഗതാഗതത്തിന് ആക്കമേറിയതോടെ തോണികളും, കനാലിനെ കൈയ്യൊഴിഞ്ഞു.കനോലി കനാല്‍ സംരക്ഷണത്തിനായി പലയിടങ്ങളില്‍ മുറവിളികള്‍ ഉയര്‍ന്നെങ്കിലും, കനാല്‍ സംരക്ഷണം മാത്രം യാഥാര്‍ത്ഥ്യമായില്ല.

കഴിഞ്ഞ വി.എസ്.സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന എന്‍.കെ.പ്രേമചന്ദ്രന്‍ മുന്‍കൈയ്യെടുത്ത് ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇതും ഫലപ്രാപ്തിയിലെത്തിയില്ല. കനോലി കനാല്‍ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 70 കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും പാഴ്വാക്കായി.ഇതിനിടെ പൊന്നാനി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മാണം ആരംഭിച്ചെങ്കിലും, ഇതും എങ്ങുമെത്തിയില്ല. ഇപ്പോള്‍ മാലിന്യ നിക്ഷേപങ്ങളുടെ കേന്ദ്രമാണ് കനോലി കനാല്‍.പൊന്നാനിയിലും ,താനൂരിലും, കനോലി കനാല്‍ കേന്ദ്രീകരിച്ച് നടത്തിയ മാലിന്യ സര്‍വ്വേയില്‍ മാലിന്യങ്ങളുടെ വലിയ തോതിലുള്ള അളവാണ് കണ്ടെത്തിയത്. ഇതിനിടെ പൊന്നാനി- ചാവക്കാട് കേന്ദ്രീകരിച്ച് കനാല്‍ നവീകരണത്തിന് പദ്ധതികള്‍ തയ്യാറാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കനോലി കനാല്‍ നവീകരണം യാഥാര്‍ത്ഥ്യമായാല്‍ ഗതാഗത മാര്‍ഗ്ഗത്തിന് പുറമെ ടൂറിസത്തിന്റെ അനന്ത സാധ്യകളും തുറക്കപ്പെടും.

English summary
Kanoli canal's renovation not yet started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more