കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്‌ലാമിക ആശയങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിമര്‍ശനം അഴിച്ച് വിടുന്നവര്‍ പ്രവാചക ജീവിതം പഠിക്കണം: കാന്തപുരം

  • By Desk
Google Oneindia Malayalam News

മലപ്പുറം: സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് നല്‍കിയതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മുത്ത് നബി, മാനവിക മാതൃക എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ മീലാദ് ക്യാമ്പയിന്‍ സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അവസാനം അമേരിക്കയുടെ സമ്മർദ്ദത്തിന് ഫലം കണ്ടു, ചൈനീസ് പ്രതിനിധി ഉത്തരകൊറിയയിൽ
പ്രവാചകന്റെ ഈ സന്ദേശം സമൂഹത്തിന് പകര്‍ന്ന് നല്‍കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഇസ്‌ലാമിക ആശയങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിമര്‍ശനം അഴിച്ച് വിടുന്നവര്‍ പ്രവാചക ജീവിതം പഠിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപന സമ്മേളനം സമസ്ത പ്രസിഡന്റ ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി.

kanthapuram

മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന മുത്ത് നബി, മാനവിക മാതൃക എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ മീലാദ് ക്യാമ്പയിന്‍ സംസ്ഥാനതല പ്രഖ്യാപനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു

സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി, തെന്നല അബൂഹനീഫല്‍ ഫൈസി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, കെ കെ അഹമ്മദ്കുട്ടി മുസ് ലിയാര്‍ കട്ടിപ്പാറ, പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, യു സി മജീദ്, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, എം എന്‍ സിദ്ധീഖ് ഹാജി, അബ്ദുഹാജി വേങ്ങര, പ്രസംഗിച്ചു.

English summary
Kanthapuram about Islam ideologies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X