കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്നി ഐക്യ ചര്‍ച്ചകള്‍ സജീവമെന്ന് കാന്തപുരം; റിസല്‍ട്ട് പ്രതീക്ഷിക്കാം.

Google Oneindia Malayalam News

കോഴിക്കോട്: സുന്നി ഐക്യ ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടുപോകുന്നതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. ചര്‍ച്ചയുടെ ഗുണഫലം അധികം വൈകാതെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇ.കെ വിഭാഗവുമായുള്ള വഖഫ് തര്‍ക്കങ്ങള്‍ ചര്‍ച്ചകളെ ബാധിക്കില്ല. വഖഫ് ട്രിബ്യൂണലിന്റെ തീരുമാനങ്ങള്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള ഉമറാ സമ്മേളനം മെയ് നാല്, അഞ്ച് തിയ്യതികളില്‍ കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കും.പ്രാദേശിക തലത്തിലെ മുസ്‌ലിം നേതൃത്വവും വിവിധ മേഖലകളിലെ പൗരപ്രമുഖരുമാണ് ഉമറാക്കള്‍. മെയ് നാലിന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തും.

aboobacker45

തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ''വിഷന്‍ 2019'' വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അവതരിപ്പിക്കും. പ്രസ്ഥാന കുടുംബത്തിലെ നേതാക്കള്‍ പ്രസംഗിക്കും. മെയ് അഞ്ചിന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കേരള ഉമറാ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സി കെ എ റഹീം മുഖ്യാതിഥിയായിരിക്കും. 'നവലോകം, നവ ചുവടുകള്‍' എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്.
കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് സമുദായത്തിലെ ഉമറാക്കളുടെ ബൃഹത്തായ സംഗമം സംഘടിപ്പിക്കുന്നത്. മഹല്ല്, യൂനിറ്റ് തലങ്ങളിലെ വ്യാപാരിവ്യവസായി മേഖലകളില്‍ നിന്നും കാര്‍ഷിക- ഉദ്യോഗസ്ഥ രംഗങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 7500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രാദേശിക തലങ്ങളില്‍ ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇവരുടെ ഒത്തുകൂടലില്‍ നിന്ന് മുസ്‌ലിംകള്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കുള്ള ആലോചനകളും നടക്കും. ഉമറാക്കളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിപുലമായ പദ്ധതികള്‍ അവതരിപ്പിക്കും.

കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, മീഡിയ സെക്രട്ടറി എസ് ശറഫുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
kanthapuram about sunni union discussions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X