നബിയുടെ തിരുകേശം സ്ഥാപിക്കുന്ന പളളി നിര്‍മ്മാണത്തിലോ? കാന്തപുരം പറയുന്നത്! പള്ളി എവിടെ?
കോടഞ്ചേരിയില്‍ 125 ഏക്കര്‍ സ്ഥലത്താണ് തിരുകേശം സൂക്ഷിക്കുന്ന പള്ളി ഉള്‍പ്പെടുന്ന നോളജ് സിറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്.
തൃശൂര്‍: വിവാദമായ തിരുകേശ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചതായി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. പള്ളിയുടെ നിര്‍മ്മാണം വൈകിപ്പോയെന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എവിടെയാണ് പള്ളി നിര്‍മ്മിക്കുന്നത് എന്ന് വ്യക്തമല്ല.
കോടഞ്ചേരിയില്‍ 125 ഏക്കര്‍ സ്ഥലത്താണ് തിരുകേശം സൂക്ഷിക്കുന്ന പള്ളി ഉള്‍പ്പെടുന്ന നോളജ് സിറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. പശ്ചിമ ഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് നോളജ് സിറ്റി സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ നിര്‍മ്മാണം 2015ല്‍ ഹരിതട്രിബ്യൂണല്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്നാണോ പള്ളി നിര്‍മ്മിക്കുന്നതെന്ന് വ്യക്തമല്ല. കോടഞ്ചേരിയില്‍ തന്നെയാണോ പള്ളി നിര്‍മ്മിക്കുന്നതെന്നും വ്യക്തമല്ല.

നോളജ് സിറ്റി പ്രോജക്ട്
നാല്‍പ്പത് കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന നോളജ് സിറ്റിയിലാണ് തിരുകേശ പള്ളിയും ഉള്‍പ്പെടുന്നത്. കോടഞ്ചേരിയില്‍ 125 ഏക്കര്‍ സ്ഥലത്താണ് പള്ളി നോളജ് സ്റ്റി നിര്‍മ്മിക്കുന്നത്. പള്ളിക്കു പുറമെ ആശുപത്രി, ഐടി പാര്‍ക്ക്, ഹോട്ടല്‍, ഫ്ലാറ്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

1200 കോടി രൂപ
പ്രവാചകന് മുഹമ്മദ് നബിയുടെ മുടിയെന്ന് കാന്തപുരം അവകാശപ്പെടുന്ന തിരുകേശം സൂക്ഷിക്കുന്നതിനുള്ള പള്ളി നോളജ് സിറ്റിയില്‍ രണ്ടര ലക്ഷം ചതുരശ്ര അടിയിലാണ് നിര്‍മ്മിക്കുന്നത്. അതിനോട് അനുബന്ധമായി മ്യൂസിയവും ഉണ്ട്. 1200 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. പളളിയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്നാണ് കാന്തപുരം പറയുന്നത്.

പരിസ്ഥിതി ലോല പ്രദേശം
അതേസമയം എവിടെയാണ് പള്ളി നിര്‍മ്മിക്കുന്നതെന്ന കാര്യം ആവര്‍ത്തിച്ച് ചോദിച്ചിട്ടും കാന്തപുരം പറഞ്ഞിട്ടില്ല. ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് കാന്തപുരം പറയുന്നത്. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് നോളജ് സിറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ സമിതിയുടെയും കസ്തൂരി രംഗന് സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള പരിസ്ഥിതി ലോല മേഖലയാണ് കോടഞ്ചേരി പഞ്ചായത്ത്.

ഹരിതട്രിബ്യൂണല്‍ വിലക്ക്
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചും സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയുമാണ് നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജിയില്‍ ജദേശീയ ഹരിത ട്രിബ്യൂണല്‍ 2015ല്‍ നോളജ് സിറ്റിയുടെ നിര്‍മ്മാണം താത്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്നാണോ പള്ളി നിര്‍മ്മിക്കുന്നതെന്ന് വ്യക്തമല്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications