കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നബിയുടെ തിരുകേശം സ്ഥാപിക്കുന്ന പളളി നിര്‍മ്മാണത്തിലോ? കാന്തപുരം പറയുന്നത്! പള്ളി എവിടെ?

കോടഞ്ചേരിയില്‍ 125 ഏക്കര്‍ സ്ഥലത്താണ് തിരുകേശം സൂക്ഷിക്കുന്ന പള്ളി ഉള്‍പ്പെടുന്ന നോളജ് സിറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്.

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍: വിവാദമായ തിരുകേശ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചതായി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. പള്ളിയുടെ നിര്‍മ്മാണം വൈകിപ്പോയെന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എവിടെയാണ് പള്ളി നിര്‍മ്മിക്കുന്നത് എന്ന് വ്യക്തമല്ല.

കോടഞ്ചേരിയില്‍ 125 ഏക്കര്‍ സ്ഥലത്താണ് തിരുകേശം സൂക്ഷിക്കുന്ന പള്ളി ഉള്‍പ്പെടുന്ന നോളജ് സിറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. പശ്ചിമ ഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് നോളജ് സിറ്റി സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ നിര്‍മ്മാണം 2015ല്‍ ഹരിതട്രിബ്യൂണല്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്നാണോ പള്ളി നിര്‍മ്മിക്കുന്നതെന്ന് വ്യക്തമല്ല. കോടഞ്ചേരിയില്‍ തന്നെയാണോ പള്ളി നിര്‍മ്മിക്കുന്നതെന്നും വ്യക്തമല്ല.

നോളജ് സിറ്റി പ്രോജക്ട്

നോളജ് സിറ്റി പ്രോജക്ട്

നാല്‍പ്പത് കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന നോളജ് സിറ്റിയിലാണ് തിരുകേശ പള്ളിയും ഉള്‍പ്പെടുന്നത്. കോടഞ്ചേരിയില്‍ 125 ഏക്കര്‍ സ്ഥലത്താണ് പള്ളി നോളജ് സ്റ്റി നിര്‍മ്മിക്കുന്നത്. പള്ളിക്കു പുറമെ ആശുപത്രി, ഐടി പാര്‍ക്ക്, ഹോട്ടല്‍, ഫ്‌ലാറ്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

1200 കോടി രൂപ

1200 കോടി രൂപ

പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുടിയെന്ന് കാന്തപുരം അവകാശപ്പെടുന്ന തിരുകേശം സൂക്ഷിക്കുന്നതിനുള്ള പള്ളി നോളജ് സിറ്റിയില്‍ രണ്ടര ലക്ഷം ചതുരശ്ര അടിയിലാണ് നിര്‍മ്മിക്കുന്നത്. അതിനോട് അനുബന്ധമായി മ്യൂസിയവും ഉണ്ട്. 1200 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. പളളിയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ടെന്നാണ് കാന്തപുരം പറയുന്നത്.

 പരിസ്ഥിതി ലോല പ്രദേശം

പരിസ്ഥിതി ലോല പ്രദേശം

അതേസമയം എവിടെയാണ് പള്ളി നിര്‍മ്മിക്കുന്നതെന്ന കാര്യം ആവര്‍ത്തിച്ച് ചോദിച്ചിട്ടും കാന്തപുരം പറഞ്ഞിട്ടില്ല. ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് കാന്തപുരം പറയുന്നത്. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് നോളജ് സിറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ സമിതിയുടെയും കസ്തൂരി രംഗന്‍ സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള പരിസ്ഥിതി ലോല മേഖലയാണ് കോടഞ്ചേരി പഞ്ചായത്ത്.

 ഹരിതട്രിബ്യൂണല്‍ വിലക്ക്

ഹരിതട്രിബ്യൂണല്‍ വിലക്ക്

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചും സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയുമാണ് നിര്‍മ്മാണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ ജദേശീയ ഹരിത ട്രിബ്യൂണല്‍ 2015ല്‍ നോളജ് സിറ്റിയുടെ നിര്‍മ്മാണം താത്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്നാണോ പള്ളി നിര്‍മ്മിക്കുന്നതെന്ന് വ്യക്തമല്ല.

English summary
kanthapuram abubakkar musliar says about controversial mosque in knowledge city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X