കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവധം പാടില്ലെന്ന് പറയുന്നതാണ് ഭരണഘടനാ വിരുദ്ധം: കാന്തപുരം

Google Oneindia Malayalam News

തളിപ്പറമ്പ്: ഗോവധ നിരോധനത്തിനെതിരെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്ത്. രൂക്ഷമായ ഭാഷയിലാണ് കാന്തപുരം ഇതിനെ വിമര്‍ശിച്ചിരിയ്ക്കുന്നത്.

പശുക്കളെ ആരാധിയ്ക്കുന്നു എന്നതുകൊണ്ട് മാത്രം അവയെ കശാപ്പ് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് എപി സുന്നി നേതാവ് കാന്തപുരം പറയുന്നത്. രാജ്യത്താകമാനം ഗോവധ നിരോധനം ഏര്‍പ്പെടുത്തണം എന്ന ആവശ്യവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത് വരുന്ന സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.

തളിപ്പറമ്പില്‍ എസ് വൈഎസ് നടത്തിയ സാന്ത്വന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാന്തപുരം.

ഗോവധ നിരോധനത്തിനെതിരെ കാന്തപുരം രംഗത്ത്

ആരാധിയ്ക്കുന്നതുകൊണ്ട്

ആരാധിയ്ക്കുന്നതുകൊണ്ട്

പശുക്കളെ ഒരു വിഭാഗം ആരാധിയ്ക്കുന്നുണ്ട് എന്നതുകൊണ്ട് അവയെ കൊല്ലാന്‍ പാടില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കാന്തപുരം പറയുന്നത്.

അഗ്നിയെ ആരാധിയ്ക്കുന്നില്ലേ...

അഗ്നിയെ ആരാധിയ്ക്കുന്നില്ലേ...

അഗ്നിയെ ആരാധിയ്ക്കുന്ന ആളുകളുണ്ട്. അതുകൊണ്ട് വീടിന് തീ പിടിച്ചാല്‍ അത് കെടുത്താന്‍ പാടില്ലെന്ന് ആരെങ്കിലും പറയാറുണ്ടോ എന്നാണ് കാന്തപുരത്തിന്റെ ചോദ്യം.

പാമ്പിന്റെ കാര്യത്തില്‍

പാമ്പിന്റെ കാര്യത്തില്‍

പാമ്പിനെ ദൈവമായി കാണുന്നവരും ഉണ്ട്. എന്നാല്‍ അവരും പാമ്പിനെ കൊല്ലാറുണ്ടെന്നാണ് കാന്തപുരം ചൂണ്ടിക്കാണിയ്ക്കുന്നത്.

പ്രായം കഴിഞ്ഞാല്‍

പ്രായം കഴിഞ്ഞാല്‍

ഒരു പ്രായപരിധിയ്ക്കപ്പുറം പശുക്കളെ വളര്‍ത്താനാവില്ലെന്നാണ് കാന്തപുരം പറയുന്നത്. അതിന് ശേഷം അവയെ ഉപയോഗപ്പെടുത്തണമെന്നാണ് അഭിപ്രായം.

അല്ലെങ്കില്‍ ചത്ത് നാറും

അല്ലെങ്കില്‍ ചത്ത് നാറും

ഒരു പ്രായത്തിനപ്പുറം പശുക്കളില്‍ നിന്ന് പാലെടുക്കാനും കഴിയില്ല. അതിന് ശേഷം അവയെ കശാപ്പ് ചെയ്തില്ലെങ്കില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ ചത്ത് വീണ് അഴുകി ദുര്‍ഗന്ധം വമിപ്പിയ്ക്കും എന്നും കാന്തപുരം പറയുന്നു.

ഭരണഘടന അനുസരിച്ചാല്‍

ഭരണഘടന അനുസരിച്ചാല്‍

ഭരണഘടന അനുസരിച്ചാണ് എല്ലാവരും ജീവിയ്ക്കുന്നതെങ്കില്‍ ഇവിടെ ഭീകരവാദവും മറ്റ് പ്രശ്‌നങ്ങളും ഒന്നും ഉണ്ടാകില്ലെന്നും കാന്തപുരം പറയുന്നുണ്ട്.

 കേരള മുസ്ലീം ജമാ അത്ത്

കേരള മുസ്ലീം ജമാ അത്ത്

പുതിയ സംഘടനയായ കേരള മുസ്ലീം ജമാ അത്തിനെ കുറിച്ചും കാന്തപുരം പറഞ്ഞു. എസ് വൈഎസില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് പ്രായപരിധി പ്രശ്‌നമാകുമ്പോള്‍ പുതിയ വേദി എന്ന നിലയിലാണ് പുതിയ സംഘടന ന്നെും കാന്തപുരം പറഞ്ഞു.

വീണ്ടും വെല്ലുവിളി

വീണ്ടും വെല്ലുവിളി

കേരള മുസ്ലീം ജമാ അത്തിന് രാഷ്ട്രീയമില്ലെന്ന് കാന്തപുരം ആവര്‍ത്തിച്ചു. എന്നാല്‍ തങ്ങളെ രാഷ്ട്രീയമായി അവഗണിച്ചാല്‍ അവരെ പാഠം പഠിപ്പിയ്ക്കുമെന്ന ഭീഷണി വീണ്ടും ഉയര്‍ത്തി.

English summary
Kanthapuram against anti cow slaughter demands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X