കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്തപുരവും സമസ്തയും പാലാ ബിഷപ്പിനെ ഭീഷണിപ്പെടുത്തി അമർച്ച ചെയ്യാൻ ശ്രമിക്കുന്നു; ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; അഭിവന്ദ്യനായ പാലാ ബിഷപ്പ് ക്രിസ്ത്യൻ സമുദായത്തിന്റെ ഒരു വലിയ ആശങ്ക വെളിപ്പെടുത്തിയപ്പോൾ അതിനെ ഭീഷണികൊണ്ട് അമർച്ച ചെയ്യാനാണ് സമസ്തയും കാന്തപുരവും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പള്ളിമേടക്കകത്ത് സഭാവിശ്വാസികൾ ജാഗ്രത പാലിക്കേണ്ട ഒരു വിഷയത്തെ കുറിച്ചു സംസാരിച്ചതിനു ബിഷപ്പിനെ കുരിശിലേറ്റുകയാണ്. പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന കാന്തപുരത്തിന്റെ പ്രസ്താവനക്കും സംസ്ഥാന സർക്കാറിലേ ഒരു മന്ത്രി അദ്ദേഹത്തെ സന്ദർശിച്ചത് സർക്കാർ നിലപാടല്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന സമസ്തയുടെ പ്രസ്താവനക്കും ഭീഷണിയുടെ സ്വരമാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

sobha Surendran

സിപിഎമ്മും സർക്കാരും തങ്ങളോടൊപ്പമാണെന്ന് വ്യക്തമാക്കുകയാണ് സമസ്ത. ഇടത് മുന്നണി ക്രിസ്ത്യൻ സമുദായത്തോട് കാണിക്കുന്ന നിലപാട് തങ്ങളോട് എടുത്താൽ ഒരു കാലത്തും അധികാരത്തിൽ വരാൻ കഴിയില്ലെന്ന ധ്വനി കൂടെയുണ്ട് സമസ്തയുടെ പ്രസ്താവനക്ക്. 1987 ൽ നായനാർ ശരിഅത്തിനെതിരെ നിലപാട് സ്വീകരിച്ചു അധികാരത്തിൽ വന്നെങ്കിലും പിന്നീടൊരിക്കലും സിപിഎമ്മിന് ആ നിലപാട് തുടരാൻ കഴിഞ്ഞില്ല. ആഗോള തീവ്രഇസ്ലാമിക ശക്തികളുടെ നിലപാടുകളാണ് സിപിഎം അതിന് ശേഷം സ്വീകരിച്ചിട്ടുള്ളത്. സദ്ദാം ഹുസൈൻ വിഷയത്തിലും, ഹാഗിയ സോഫിയ വിഷയത്തിലും, പലസ്‌തീനിൽ മലയാളിയായ സൗമ്യ ഹമാസ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴും നാം ഇത് കണ്ടതാണ്.

ഭീകരവാദികളുടെ തടവറയിലായ പിണറായി വിജയന് ആർജ്ജവമുണ്ടെങ്കിൽ സമസ്തക്ക് ഉടൻ മറുപടി നൽകണം. കേരളത്തിലെ മറ്റു സമുദായങ്ങളോടുള്ള വേർതിരിവ് അവസാനിപ്പിക്കണം. പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാൻ നാർക്കോട്ടിക് ജിഹാദിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ലൗ ജിഹാദ് അല്ലെങ്കില്‍ മറ്റൊരു ജിഹാദ് എന്നതൊന്നും ഇസ്ലാം മതത്തിലില്ലെന്നും ർക്കോട്ടിക്ക് ജിഹാദിൻ്റെ പേരുപറഞ്ഞ് ഒരു സമുദായത്തെ മോശപ്പെടുത്തുവാനുള്ള നീക്കമാണ് ഉണ്ടായതെന്നുമായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലീയാർ പറഞ്ഞത്. പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണം. അത് ചര്‍ച്ചയാക്കാന്‍ ആരും മുന്നോട്ട് വരാന്‍ പാടില്ല.മധ്യസ്ഥ ചര്‍ച്ചകളല്ല വേണ്ടത്. മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച തെറ്റായ വാദമാണ്. അത് ഉന്നയിച്ചയാള്‍ ആ തെറ്റായ വാദം എത്രയും വേഗം പിന്‍വലിച്ച് മാപ്പു പറയുകയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞിരുന്നു.സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്.ബിഷപ്പുമാർ ഇത്തരം പരാമർശം നടത്തുന്നവരാകരുതെന്നായിരുന്നു സമസ്തയുടെ പ്രതികരണം.

അതേസമയം പാലാ ബിഷപ്പിന്റെ പ്രസ്താവനയുടേയും തുടർ വിവാദങ്ങളുടേയും പശ്ചാത്തലത്തിൽ ഇന്ന് വിവിധ മത നേതാക്കൾ യോഗം ചേർന്നു. കേരളത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണമെന്ന് ഇന്ന് ചേർന്ന യോഗത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാൽ മതിയെന്നായിരുന്നു യോഗം വിളിച്ച് ചേര്‍ത്ത ക്ലിമ്മിസ് കാതോലിക്ക ബാവയുടെ പ്രതികരണം. ഇതര സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാനും ബഹുമാനത്തോടെ അവരെ കാണുന്നതിനും എല്ലാവരുടേയും ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Suresh Gopi supports Pala Bishop's narcotics jihad

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

അതേസമയം പൊതുസമൂഹം മുഴുവൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ ഈ വിഷയത്തിൽ സർവ്വകക്ഷി/ സർവ്വമത യോഗം വിളിച്ചുകൂട്ടാൻ വൈകുന്നത് ഖേദകരമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ ഗീവർഗീസ് കുറിലോസ് മെത്രാപോലീത്ത പറഞ്ഞു.
കേരളത്തിന്റെ മതേതര ശരീരത്തെ സാരമായി ബാധിച്ച ഒരു വിവാദ വിഷയം സൃഷ്ടിച്ച കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മുൻകൈയെടുത്ത് നടത്തിയ മത നേതാക്കളുടെ യോഗം അത്യന്തം സ്വാഗതാർഹമാണ്. അദ്ദേഹം തുടർന്നു നടത്തിയ പ്രസ്താവനയും സമൂഹം ഹൃദയത്തിൽ ഏറ്റെടുക്കും. എന്നാൽ സർവകക്ഷി യോഗം വിളിച്ച് ചേർക്കാൻ സർക്കാർ ഇനിയും വൈകരുത്. ഇക്കാര്യത്തിൽ ഇനിയും അനാസ്ഥ ഉണ്ടായാൽ അത് ഇടതുപക്ഷത്തിന്റെ മതേതര കാഴ്ചപ്പാടിന് കനത്ത ആഘാതം ആയിരിക്കും സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

English summary
Kanthapuram and Samastha threaten Pala Bishop and try to suppress him; Sobha Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X