കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആശുപത്രിയില്‍
കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായി മര്‍കസു സഖാഫത്തി സുന്നിയ്യ അധികൃതര്‍ അറിയിച്ചു. രോഗശമനത്തിനായി എല്ലാവരും പ്രാര്‍ഥിക്കണം എന്നും മര്‍കസു സഖാഫത്തി സുന്നിയ്യ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
അതേസമയം കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications