Get Updates
Get notified of breaking news, exclusive insights, and must-see stories!

വളരെ സന്തോഷം നൽകുന്ന തിരുമാനം;മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം

കോഴിക്കോട്; കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാനും കഫൻ ചെയ്യാനും ഖബറുകൾ കുഴിച്ച് തന്നെ മറമാടാനും അനുമതി നൽകിയതിൽ സർക്കാരിനെ അഭിന്ദിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

kanthapuram and pinarayi

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മതപരമായ ചടങ്ങുകളോടെ നടത്താൻ അനുവദിക്കണമെന്ന് മുസ്ലീം സംഘടനകൾ ആവശ്യം ഉയർത്തിരുന്നു. മരണാന്തര ചടങ്ങുകൾ സാധാരണ സ്വഭാവത്തിൽ നടത്താതെയും മറവു ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ അറിയിച്ച് മുഖ്യമന്ത്രിക്ക് കാന്തപുരം കത്തയച്ചിരുന്നു. അൽപം മുൻപാണ് ആരോഗ്യ മന്ത്രി ടെലിഫോണിലിൽ വിളിച്ചതെന്നും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ ലഘൂകരിച്ച വിവരം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാതെയും, മരണാന്തര ചടങ്ങുകൾ സാധാരണ സ്വഭാവത്തിൽ നടത്താതെയും മറവു ചെയ്യുന്നതിലുള്ള വിഷമങ്ങൾ അറിയിച്ചു മുഖ്യമന്ത്രിക്ക് വളരെ നേരെത്തെ കത്തയക്കുകയും, ടെലഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നല്കിയിട്ടുണ്ടായിരുന്നു.

അൽപസമയം മുമ്പ് ആരോഗ്യ മന്ത്രി ടെലഫോണിൽ വിളിച്ചു, കോവിഡ് മരണങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ ലഘൂകരിച്ച വിവരം അറിയിച്ചു. മൃതദേഹങ്ങൾ കഫൻ ചെയ്യാനും , സാധാരണ വിധത്തിൽ ഖബറുകൾ കുഴിച്ചു തന്നെ മറമാടനും ഗവൺമെൻറ് അനുവദിച്ചിരിക്കുന്നു. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+