കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളരെ സന്തോഷം നൽകുന്ന തിരുമാനം;മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം

Google Oneindia Malayalam News

കോഴിക്കോട്; കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാനും കഫൻ ചെയ്യാനും ഖബറുകൾ കുഴിച്ച് തന്നെ മറമാടാനും അനുമതി നൽകിയതിൽ സർക്കാരിനെ അഭിന്ദിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

kanthapuram and pinarayi

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മതപരമായ ചടങ്ങുകളോടെ നടത്താൻ അനുവദിക്കണമെന്ന് മുസ്ലീം സംഘടനകൾ ആവശ്യം ഉയർത്തിരുന്നു. മരണാന്തര ചടങ്ങുകൾ സാധാരണ സ്വഭാവത്തിൽ നടത്താതെയും മറവു ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ അറിയിച്ച് മുഖ്യമന്ത്രിക്ക് കാന്തപുരം കത്തയച്ചിരുന്നു. അൽപം മുൻപാണ് ആരോഗ്യ മന്ത്രി ടെലിഫോണിലിൽ വിളിച്ചതെന്നും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ ലഘൂകരിച്ച വിവരം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ കുളിപ്പിക്കാതെയും, മരണാന്തര ചടങ്ങുകൾ സാധാരണ സ്വഭാവത്തിൽ നടത്താതെയും മറവു ചെയ്യുന്നതിലുള്ള വിഷമങ്ങൾ അറിയിച്ചു മുഖ്യമന്ത്രിക്ക് വളരെ നേരെത്തെ കത്തയക്കുകയും, ടെലഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അന്ന് ഉറപ്പു നല്കിയിട്ടുണ്ടായിരുന്നു.

അൽപസമയം മുമ്പ് ആരോഗ്യ മന്ത്രി ടെലഫോണിൽ വിളിച്ചു, കോവിഡ് മരണങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ ലഘൂകരിച്ച വിവരം അറിയിച്ചു. മൃതദേഹങ്ങൾ കഫൻ ചെയ്യാനും , സാധാരണ വിധത്തിൽ ഖബറുകൾ കുഴിച്ചു തന്നെ മറമാടനും ഗവൺമെൻറ് അനുവദിച്ചിരിക്കുന്നു. വളരെ സന്തോഷം നൽകുന്ന തീരുമാനമാണിത്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുത്ത മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിക്കുന്നു.

തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെ

തമിഴ്നാട്ടിൽ ബിജെപിക്ക് തുരങ്കംവെക്കാൻ പ്രിയങ്ക?കന്യാകുമാരിയിൽ മത്സരിക്കും?ആവശ്യവുമായി കാർത്തിതമിഴ്നാട്ടിൽ ബിജെപിക്ക് തുരങ്കംവെക്കാൻ പ്രിയങ്ക?കന്യാകുമാരിയിൽ മത്സരിക്കും?ആവശ്യവുമായി കാർത്തി

 'വൈകി ജനിച്ച കുഞ്ഞനുജന്‍'... ജോക്കുട്ടനെ കുറിച്ച് ചേട്ടന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് 'വൈകി ജനിച്ച കുഞ്ഞനുജന്‍'... ജോക്കുട്ടനെ കുറിച്ച് ചേട്ടന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ജോ ബൈഡനോടൊപ്പം വൈറ്റ്‌ ഹൗസിലേക്ക്‌ എത്തുന്ന മാല അഡിഗയും, ഇന്ത്യന്‍ ബന്ധവുംജോ ബൈഡനോടൊപ്പം വൈറ്റ്‌ ഹൗസിലേക്ക്‌ എത്തുന്ന മാല അഡിഗയും, ഇന്ത്യന്‍ ബന്ധവും

English summary
Kanthapuram congratulates Chief Minister and Health Minister regarding relaxations in Covid Cremations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X