കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമദാന്‍ 27ാം രാവ് പ്രാര്‍ഥനാ സംഗമം; കാന്തപുരം ഉദ്ഘാടനം ചെയ്യും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന റമദാന്‍ ഇരുപത്തിയേഴാം രാവായ ഇന്ന് സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം നടക്കും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉല ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഇന്ന് പുലര്‍ച്ചെ 5.30ന് ഹദീസ് പഠനത്തോടെ പ്രാര്‍ഥനാ ദിന പരിപാടികള്‍ക്ക് തുടക്കമാവും.

തുടര്‍ന്ന് രാവിലെ ആറിന് തജ്വീദ് പഠനം, പത്തിന് അസ്മാഉല്‍ ഹുസ്‌ന, ഉച്ചക്ക് ഒന്നിന് അസ്മാഉല്‍ ബദ്ര്‍, വൈകിട്ട് നാലിന് ആരോഗ്യ ബോധവല്‍ക്കരണം, ആറിന് വിര്‍ദുലത്വീഫ്, ഇഫ്ത്വാര്‍, തസ്ബീഹ് നിസ്‌കാരം, തറാവീഹ്, വിത്‌റ് എന്നിവ നടക്കും. രാത്രി പത്തിന് പ്രാര്‍ഥനാ സംഗമത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ഥന, പുണ്യപുരുഷന്മാരെയും മഹത്തുക്കളെയും സ്മരിക്കുന്ന സ്‌ത്രോത്രങ്ങള്‍, തഹ്ലീല്‍, തൗബ, സമാപന പ്രാര്‍ത്ഥന എന്നിവ നടക്കും.

aboobacker45

ഇന്നലെ ഇഅ്തികാഫ് ജല്‍സയോടെയാണ് പ്രാര്‍ഥനാ സംഗമ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. രാവിലെ ഏഴിന് നടന്ന സ്‌കൂള്‍ ഓഫ് ഖുര്‍ആനിന് അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കി. പത്തിന് നടന്ന വനിതാ വിജ്ഞാന വേദിയില്‍ സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി പ്രഭാഷണം നടത്തി. ഉച്ചക്ക് ഒന്നിന് നടന്ന അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. ലുക്മാനുല്‍ ഹഖീം സഖാഫി പുല്ലാര ആത്മീയ പ്രഭാഷണം നടത്തി. പൈതൃക യാത്രയും സംഘടിപ്പിച്ചു. വൈകീട്ട് നാലിന് നടന്ന ചരിത്ര പഠന വേദിക്ക് സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കി. പ്രാര്‍ഥനാ സംഗമത്തിന്‍െ ഭാഗമായി വിവിധ നാടുകളില്‍ നിന്നെത്തിയ വിഭവങ്ങള്‍ മഅ്ദിന്‍കാമ്പസില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സ്വീകരിച്ചു.
English summary
kanthapuram inaugurates ramadan night prayer meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X