കാന്തപുരം ഗെയിൽ സമരത്തെ വിമർശിച്ചെന്ന്! എപി വിഭാഗം പ്രതിരോധത്തിലായി, വിശദീകരണവും....
കാന്തപുരം വിഭാഗത്തിന് വലിയ സ്വാധീനമുള്ള മുക്കം മേഖലയിലാണ് ഗെയിൽ പദ്ധതിക്കെതിരെ സമരം നടക്കുന്നത്.
കോഴിക്കോട്: ഗെയിൽ വിരുദ്ധ സമരത്തിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ സംസാരിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വിശദീകരണം. മർക്കസ് വാർഷികത്തോട് അനുബന്ധിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ ഇത്തരത്തിൽ പ്രസംഗിച്ചുവെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ സംഭവം വാസ്തവ വിരുദ്ധവും ശുദ്ധകളങ്കവുമാണെന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്.
കാന്തപുരം വിഭാഗത്തിന് വലിയ സ്വാധീനമുള്ള മുക്കം മേഖലയിലാണ് ഗെയിൽ പദ്ധതിക്കെതിരെ സമരം നടക്കുന്നത്. ഗെയിൽ ഇരകൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും, അംഗീകരിക്കാനാകില്ലെന്നാണ് സമരസമിതിയുടെ നിലപാട്. മുക്കത്ത് നടത്തിവരുന്ന സമരം തുടരുമെന്നും സമരസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗെയിൽ സമരത്തെ എതിർത്ത് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ പ്രസംഗിച്ചുവെന്ന് വാർത്ത പ്രചരിച്ചത്. ഈ സംഭവം മുക്കത്തെ എപി വിഭാഗം പ്രവർത്തകരെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇപി ജയരാജൻ....
മർക്കസ് നാൽപ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ സെമിനാറിൽ ഗെയിൽ സമരം അനാവശ്യമാണെന്ന് ഇപി ജയരാജൻ അഭിപ്രായപ്പെട്ടുവെന്നും, കാന്തപുരം ഇതിനെ പിന്തുണച്ചുവെന്നുമാണ് വാർത്ത പ്രചരിച്ചിരുന്നത്. മലയാളത്തിലെ പ്രമുഖ വാർത്താചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്നാണ് കാന്തപുരത്തിന്റെ നിലപാട്.

ശുദ്ധകളങ്കം...
മർക്കസ് വേദിയിൽ ഇപി ജയരാജൻ പ്രസംഗിക്കുന്നത് അര മണിക്കൂർ മുൻപാണ് കാന്തപുരം പ്രസംഗിച്ചത്. അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഗെയിൽ വിരുദ്ധ സമരത്തെയോ, പദ്ധതിയോ പരാമർശിച്ചിട്ടില്ല. ഇതാണ് സത്യമെന്നിരിക്കെ സുന്നി പ്രസ്ഥാനത്തോടുള്ള വിരോധം തീർക്കാനും, സമൂഹത്തിനിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുമാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നാണ് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചത്.

പല തവണ...
ഗെയിൽ പദ്ധതിയെക്കുറിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഗെയിൽ ഇരകളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നുമാണ് കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ നിലപാട്.

സമരം....
കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ ഗെയിൽ സമരത്തെ എതിർത്ത് രംഗത്തെത്തിയെന്ന വാർത്ത സമരക്കാർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. എപി വിഭാഗത്തിന് വലിയ സ്വാധീനമുള്ള മുക്കം മേഖലയിൽ കാന്തപുരം അനുകൂലികൾ പ്രതിരോധത്തിലായതോടെയാണ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും വിശദീകരണം നൽകിയത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications